ശരീരത്തിൽ തുളച്ച ചൂണ്ടയുമായി കഴിയുന്നത് ലക്ഷത്തോളം സ്രാവുകൾ; അമ്പരപ്പിക്കും റിപ്പോർട്ട്

shark-sea-report
SHARE

ചത്ത് തീരത്തടിഞ്ഞ തിമിംഗലങ്ങളുടെയും സ്രാവുകളുടെയും ശരീരത്തിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിയ അളവിൽ ലഭിച്ച വാർത്തകൾ ഇപ്പോൾ പതിവാണ്. എന്നാൽ ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ബയോളജിയിലെ ഗവേഷകരുടെ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത് മറ്റൊരു ഗുരുതരപ്രശ്നമാണ്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചൂണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ വേദന സഹിച്ചു കഴിയുന്നത് ദശലക്ഷക്കണക്കിന് സ്രാവുകളെയാണ് സംഘം പഠനത്തിൽ കണ്ടെത്തിയത്.

വായയിലും ശരീരത്തും കൊളുത്തിയ നിലയിലുള്ള ബലമേറിയ ചൂണ്ടകൾ വർഷങ്ങളോളം അവയുടെ ശരീരത്തവശേഷിക്കും. ഇതിലൂടെ ആന്തരിക രക്തസ്രാവവും കോശങ്ങൾ  നശിക്കുന്നതുമടക്കം നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് അവയ്ക്കുണ്ടാകുന്നത്. . ചൂണ്ടകളിൽ കുടുങ്ങുന്ന സ്രാവുകൾ സ്വന്തം ശക്തി ഉപയോഗിച്ച് ചൂണ്ട നൂൽ പൊട്ടിക്കുന്നതോടെ ചൂണ്ട ശരീരത്തിൽ അവശേഷിക്കുന്നതാണ് ഒരു പ്രധാന കാരണം.  എന്നാൽ മറ്റു ചിലപ്പോൾ ചൂണ്ടയിൽ കുരുങ്ങിയത്‌ സ്രാവാണെന്നറിഞ്ഞു മീൻ പിടുത്തത്തിനെത്തുന്നവർ അവയെ നൂൽ പൊട്ടിച്ചു വിടാറുമുണ്ട്. എന്നാൽ ഇവർ പലപ്പോഴും സ്രാവുകളുടെ ശരീരത്തുനിന്നും ചൂണ്ട നീക്കം ചെയ്യാറില്ല. 

സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിതമായ ചൂണ്ടകളാണ് ആളുകൾ ഏറെ ഉപയോഗിക്കുന്നത്. ഇതിനു പകരം കാർബൺ സ്റ്റീൽ ഹുക്കുകൾ ഉപയോഗിക്കാൻ സാധിച്ചാൽ അവ പഴക്കം ചെല്ലും മുൻപ്  മീനുകളുടെ ശരീരത്തിൽ നിന്നും വിട്ടുപോകാൻ സഹായകമാകുമെന്ന് ഗവേഷകർ പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...