'ക്ഷമിക്കണം; ഭാര്യയെ വ‍ഞ്ചിച്ചു'; സ്റ്റേഡിയത്തിലെ ചുംബനം; വിഡിയോ വൈറലായപ്പോള്‍

kiss-man
SHARE

ഫുട്ബോൾ മൽസരത്തിനിടെ ക്യാമറയിൽ പതിഞ്ഞ് കാണികളായ കമിതാക്കളുടെ ചുംബനം. ഇക്വഡോറിൽ നടന്ന ഡെൽഫിൻ– ബാർസലോണ മൽസരത്തിനിടെയാണ് കാണികൾക്കിടയിലുണ്ടായിരുന്ന കമിതാക്കളുടെ ചുംബനം സ്ക്രീനിൽ തെളിഞ്ഞത്. സംഭവം പുറത്തായതോടെ തന്റെ ഭാര്യയെ ചതിച്ചു എന്ന് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ് ആന്ദ്രേഡ് എന്നയാൾക്ക്. മൽസരവേദിയിലെ സ്ക്രീനിൽ മാത്രമല്ല ലോകം മുഴുവനുമുള്ള ടിവി സ്ക്രീനില്‍‍ ചുംബനം പ്രക്ഷേപണം ചെയ്തു. ഇതുസംബന്ധിച്ച് രാജ്യത്തെ മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കിയതോടെ വലിയ ചര്‍ച്ചയായി സംഭവം മാറുകയായിരുന്നു. 

വിഡിയോ കണ്ട് ആന്ദ്രേഡിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയി എന്നാണ് മെട്രോ യു കെ റിപ്പോർ‌ട്ട് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ ഭാര്യയോട് ക്ഷമാപണം ചോദിച്ച് ആന്ദ്രേ‍ഡ് പോസ്റ്റ് ഇട്ടു. തന്റെ ഭാര്യയെ വഞ്ചിക്കുകയായിരുന്നു. ജീവിതത്തിലേക്ക് തിരികെ വരണം. ക്ഷമിക്കണമെന്നും നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്നും ഇയാൾ കുറിക്കുന്നു. 

വിഡിയോ കണ്ട് നിരവധി പേരാണ് ആന്ദ്രേഡിനെ പരിഹസിച്ച് രംഗത്തെത്തിയത്. ഇവർക്കും ഇയാൾ മറുപടി നൽകുന്നുണ്ട്. തന്റെ മാനസിക നില തകരാറിലായിരിക്കുകയാണെന്നും നിങ്ങൾ എന്റെ ജീവിതം നശിപ്പിക്കുകയാണെന്നും ഇതിൽ കൂടുതൽ എന്താണ് വേണ്ടതെന്നും കുറിക്കുന്നു. വിഡിയോ പല തരത്തിലുള്ള തലക്കെട്ടുകളോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...