മോഡിഫിക്കേഷൻ അബദ്ധമായി; 17.7 കോടിയുടെ ലംബോർഗിനി കത്തിനശിച്ചു; വിഡിയോ

super-car-fire-video
SHARE

പുതിയ വാഹനം ആയാലും മോഡിഫൈ ചെയ്യുന്നത് ഇപ്പോൾ ഒരു തരംഗമാണ്. ഇത്തരത്തിൽ വാഹനം മോഡിഫൈ ചെയ്ത വ്യക്തിക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എൻജിൻ കരുത്തും അതുവഴി പെർഫോമൻസും പരമാവധി ആക്കിയ ലംബോർഗിനി അവന്റഡോറാണ് തീപിടിച്ച് നശച്ചത്.. ചെക്ക്റിപ്പബ്ലിക്കിലാണ് അപകടം നടന്നത്.

ഒരു ടണൽ വഴി അതിവേഗം പോകവെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അപകടത്തിൽ വാഹനത്തിലെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. ലംബോർഗിനിയുടെ ഏറ്റവും മികച്ചതും വില പിടിപ്പുള്ളതുമായ സൂപ്പർ കാറുകളിലൊന്നാണ് അവന്റഡോർ.

6.5 ലീറ്റർ വി12 എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ കരുത്ത് 515 കിലോവാട്ടാണ്. എന്നാൽ ഉടമ പെർഫോമൻസ് മോഡിഫിക്കേഷൻ വരുത്തി കരുത്ത് 950 കിലോവാട്ടാക്കി ഉയർത്തി. യൂറോപ്പിലെ പ്രശസ്ത മോഡിഫിക്കേഷൻ വിദഗ്ദനാണ് വാഹനം മോഡിഫൈ ചെയ്തതെങ്കിലും അധിക കരുത്തിന്റെ ചൂട് താങ്ങാൻ കാറിനായില്ല. എൻജിൻ കരുത്തു വർധിപ്പിക്കാൻ ട്വിൻ ടർബോ സംവിധാനം നൽകിയതാണ് അപകടമുണ്ടാകാൻ കാരണം എന്നാണ് കരുതുന്നത്. വാഹനത്തിന്റെ വിലയും മോഡിഫിക്കേഷനും അടക്കം ഏകദേശം 2.5 ദശലക്ഷം (17.79 കോടി) ഡോളർ ഉടമ ചെലവാക്കിയിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...