ലീക്കും ആമിക്കും പെൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ച് താരങ്ങൾ

tahuhu-03
SHARE

രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ന്യൂസീലന്‍ഡ് വനിത ക്രിക്കറ്റര്‍മാരായ ലീ തഹുഹുവിനും ആമി സാറ്റര്‍ത്‌വെയ്റ്റിനുമാണ് കുഞ്ഞു ജനിച്ചത്. 

ജനുവരി 13 ന് ഗ്രേസ് മേരി സാറ്റര്‍ത്‌വെയ്റ്റ് ഞങ്ങള്‍ക്കിടിയിലേക്ക് കടന്നുവന്നുവെന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ലീ തഹുഹു സന്തോഷവാര്‍ത്ത ആരാധകര്‍ക്കായി പങ്കുവച്ചത്. കുഞ്ഞുപിറക്കാന്‍ പോകുന്ന വിവരം കഴിഞ്ഞ ഓഗസ്റ്റിലാണ് തഹുഹു – ആമി ദമ്പതികള്‍ പുറത്ത് വിട്ടത്. 

ബീജദാനത്തിലൂടെയാണ് ആമി ഗര്‍ഭം ധരിച്ചത്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ആമിക്ക് പ്രസവാവധി അനുവദിക്കുകയും ചെയ്തു.  2017–ലാണ് ക്രിക്കറ്റിലെ ആദ്യസ്വവര്‍ഗദമ്പതികളായ ലീയും ആമിയും വിവാഹിതരായത്. 2013 മുതല്‍ ന്യൂസീലന്‍ഡില്‍ സ്വവര്‍ഗവിവാഹം നിയമപരമാണ്. രാജ്യാന്തര വനിത ക്രിക്കറ്റില്‍ ഇവരുള്‍പ്പടെ മൂന്ന് സ്വവര്‍ഗദമ്പതികളുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...