ഇത് ഒരു പെൺകൂട്ടായ്മയുടെ വിജയം; അതിജീവനത്തിന്റെ 'അഫ്ഗാൻ മോഡൽ'

afgandance-01
SHARE

യുദ്ധവാര്‍ത്തകള്‍ മാത്രം കേള്‍ക്കാറുള്ള അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരു പെണ്‍കൂട്ടായ്മ സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തുന്നു. അതും ഒരു ഡാന്‍സ് ബാന്റ് സംഘം. അഫ്ഗാനിസ്ഥാന്റെ പരമ്പരാഗത ന‍ൃത്തരൂപമായ സാമാ നൃത്തമാണ് ഇവര്‍ അവതരിപ്പിക്കുന്നത്. 

ഹിജാബില്ലാതെ പര്‍ദയില്ലാതെ സമൂഹത്തിന് മുന്നിലേക്കിറങ്ങാന്‍പോലും അവകാശമില്ലാത്തവര്‍, നൃത്തമോ സംഗീതമോ പൊതുസദസ്സില്‍ അവതരിപ്പിക്കുന്നതിനേപറ്റി ചിന്തിക്കാന്‍പോലും അവകാശമില്ലാത്തവര്‍, ഒരു കാലത്ത് അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥ ഇതായിരുന്നു. ആ കാലത്തെ പിന്‍തള്ളിക്കൊണ്ടാണ് ഒരു പെണ്‍കൂട്ടായ്മ ന‍ൃത്തസംഘവുമായി എത്തുന്നത്. ഫാത്തിമ മിര്‍സെയ് എന്ന 23കാരിയാണ് സംഘത്തെ നയിക്കുന്നത്. വ്യക്തമായ കാഴ്ചപാടുണ്ട് ഫാത്തിമക്കും സംഘത്തിനും. താലിബാന്റെ ഭരണകാലത്ത് സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്രവും സമൂഹപങ്കാളിത്തവും തിരിച്ചപിടിക്കാന്‍ തങ്ങളാലാവും പോലെ ശ്രമിക്കാനാണ് ഇവരുടെ ശ്രമം. സമാ നൃത്തം തന്നെ തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്. അഫ്ഗാന്റെ പാരമ്പര്യവുമായി വലിയ ബന്ധമുണ്ട്  ഈ നൃത്തരൂപത്തിന്. 13ാം നൂറ്റാണ്ടില്‍ അഫ്ഗാനില്‍ ജീവിച്ചിരുന്ന റൂമി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പ്രശസ്ത കവിയാണ് ആണ് ഈ നൃത്തരൂപം സൃഷ്ടിച്ചത് എന്നാണ് ചരിത്രം. മുസ്ലിം രാജ്യങ്ങളില്‍ സാമാ പ്രചുരപ്രചാരം നേടി. പൊതുവെ ആ കാലഘട്ടങ്ങളില്‍ പുരുഷന്‍മാരാണ് സാമാ അവതരിപ്പിച്ചിരുന്നത്. ന‍ൃത്തച്ചുവടുകള്‍ക്കൊപ്പം വട്ടത്തില്‍ ചുഴിപോലെ വേഗത്തില്‍ കറങ്ങിയുമാണ് സാമാ അവതരിപ്പിക്കുന്നത്. സൂഫിസവുമായി ഏറെ ബന്ധമുണ്ട് ഈ നൃത്തരൂപത്തിന്.

2019ലാണ് ഫാത്തിമ തന്റെ നൃത്തവിദ്യാലയം കാബൂളില്‍ തുടങ്ങിയത്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരേയും നൃത്തം അഭ്യസിപ്പിച്ചു. അഫ്ഗാനില്‍ ആദ്യമായി അങ്ങനെ സ്തീകള്‍ സാമാ അവതരിപ്പിക്കാന്‍ തുടങ്ങി. 20 അംഗങ്ങളുണ്ട് ഫാത്തിമയുടെ ട്രൂപ്പില്‍. ആഴ്ചയില്‍ 3 ദിവസമാണ് പരിശീലനം. നിരവധി സര്‍ക്കാര്‍ പരിപാടികളില്‍ ഫാത്തിമക്കും സംഘത്തിനും വേദി ലഭിച്ചു. അംഗീകാരം ലഭിച്ചു. എന്നാലീ മാറിയകാലത്തും വിമര്‍ശകര്‍ക്കും കുറവില്ലെന്ന് ഫാത്തിമ പറയുന്നു. മുസ്ലിം സ്തീകള്‍ പര്‍ദക്കും ഹിജാബിനുമുള്ളില്‍ കഴിയേണ്ടവര്‍ മാത്രമാണ്  എന്ന് പറഞ്ഞ് ആക്രമിക്കാന്‍ വരുന്നവരോട് ഫാത്തിമ ഉള്‍പടെയുള്ള അഫാഗാന്‍ പെണ്‍സമൂഹത്തിന്റെ മറുപടി ഇതാണ്. താലിബാന്റെ നിഷ്ഠൂരമായ18 വര്‍ഷക്കാലത്തെ ഭരണകൂട ഭീകരതയെ ആത്മവിശ്വാസത്തിന്റെ പടയോട്ടത്തില്‍ പരാജയപ്പെയുത്തിയവരാണ് അഫ്ഗാന്‍ വനിതകള്‍. ഇനി സമൂഹത്തിന്റെ മുന്‍പന്തിയില്‍ നിന്ന് നയിക്കാനാണ് തീരുമാനം.

MORE IN INDIA
SHOW MORE
Loading...
Loading...