മഞ്ഞിൽ കളിച്ച രസിച്ച് 'ഡിങ് ഡിങ്'; വികൃതിയുടെ വൈറൽ വി‍ഡിയോ ഇതാ

panda
SHARE

റഷ്യയിലെ മോസ്കോ കാഴ്ചബംഗ്ളാവ് അധികൃതര്‍ ഒരു രസകരമായ വീഡിയോ പുറത്ത് വിട്ടു. ഡിങ് ഡിങ് എന്ന പാണ്ടയുടെ മ‍ഞ്ഞിലുള്ള കളികളാണ്  വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിലുള്ളത്. ആരാണീ ‍ഡിങ് ഡിങ് എന്നതാണ് വീഡിയോ വൈറലാവാന്‍ കാരണം.

2019 April ലില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഒരു ചടങ്ങില്‍വെച്ച് കാണുകയുണ്ടായി. ആ കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങുമ്പോള്‍ ഷി ജിന്‍ പിങ് പുടിന് ഒരു സമ്മാനം നല്‍കി. ഒാമനത്തമുള്ള ഒരു പാണ്ടക്കുഞ്ഞ്. പുടിന്‍ അത് മോസ്കോ കാഴ്ചബംഗ്ളാവിലേക്ക് സംഭാവന ചെയ്തു. ആ പാണ്ടയാണ് ഡിങ്് ഡിങ്. ഇവളുടെ വികൃതികള്‍ വൈറലാവാനുള്ള പശ്ചാത്തലം ഇതാണ്. 

മഞ്ഞില്‍ പുതഞ്ഞുക്കിടക്കുകയാണ് മോസ്കോ കാഴ്ചബംഗ്ളാവ്. മഞ്ഞുകൂമ്പാരത്തിലെ Christmas treeയില്‍ വലിഞ്ഞുകയറാന്‍ നോക്കുകയാണ് വികൃതി. പക്ഷെ മരമൊടി‍ഞ്ഞ് താഴെവീണു. എന്നാലിനി ഇതാവാം കളി എന്നു തീരുമാനിച്ച് മഞ്ഞില്‍ കിടന്നുരുളുകയാണവള്‍. ഈ കുറുമ്പുകള്‍ ഷി ജിന്‍ പിങും പുടിനും കാണുമോ ആവോ?

MORE IN WORLD
SHOW MORE
Loading...
Loading...