മധുവിധു വരെ കന്യകയായി കാത്തു; ലൈംഗിക ബന്ധം സാധ്യമാകാത്ത രോഗാവസ്ഥ; കാരണം

marriage-10-01
SHARE

വിവാഹത്തിന് മുൻപെ 23 വയസ്സുകാരി സ്റ്റെഫിനി മുള്ളർ ഒരു തീരുമാനമെടുത്തിരുന്നു. മധുവിധു ദിവസം മാത്രമെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുള്ളൂ എന്ന്. എന്നാൽ മധുവിധു ദിവസം അതിന് ശ്രമിച്ചപ്പോഴാകട്ടെ, സ്റ്റെഫിനിക്ക് അണുബാധയും ഉണ്ടായി. ഒടുവിൽ ആശുപത്രിയിലെത്തി ചികിത്സക്ക് ശേഷം മാത്രമാണ് ഇരുവർക്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിച്ചത്. 

രണ്ട് വര്‍ഷമായി 31കാരനായ ആന്‍ഡ്രുവുമായി സ്‌റ്റെഫിനി ഡേറ്റിംഗിലായിരുന്നു. എന്നാല്‍ ഈ സമയം ഒന്നും ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. അണുബാധ കുറയാന്‍ ധാരാളം മരുന്നുകൾ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നുമാസക്കാലം നീണ്ടുനിന്ന അണുബാധ കഠിന വേദനയാണ് സ്റ്റെഫിനിക്ക് നൽകിയത്. 

അണുബാധ മാറിയിട്ടും ഇരുവര്‍ക്കും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിച്ചില്ല. ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോഴാണ് സ്റ്റെഫിനിക്ക് വജൈനിസ്മസ് എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് യോനീസങ്കോചം അഥവാ വജൈനിസ്മസ്. 

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തത് ഒരു രോഗാവസ്ഥയാണെന്ന് തനിക്കറിയില്ലായിരുന്നെന്നും അതാണ് രോഗം കണ്ടെത്താന്‍ വൈകിയതെന്നും സ്റ്റെഫിനി പറഞ്ഞു.വിവാഹ ദിവസം രാത്രി വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ കന്യകയായി തുടരാം എന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് സ്റ്റെഫിനി പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...