വെന്തുരുകി ഓസ്ട്രേലിയ; കാട്ടുതീയിൽ കത്തിയമർന്നത് 50 കോടി വന്യജീവികൾ

fireaus-07
SHARE

ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് അന്‍പതുകോടി വന്യജീവികള്‍ക്ക്. ജൈവവിധ്യത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ മുന്നില്‍നില്‍ക്കുന്ന ഓസ്ട്രേലിയയില്‍നിന്ന് കരളലിയിക്കുന്ന കാഴ്ചകളാണ് ഓരോദിനവും പുറത്തുവരുന്നത്.

ന്യൂ സൗത്ത് വെയില്‍സില്‍ സൈക്ലിങ് നടത്തുകയായിരുന്ന ചിലരുടെ നേരെ വന്ന കോലയാണിത്. ഓസ്ട്രേലിയ ഇന്നുവരെ കാണാത്ത കാട്ടുതീ പടര്‍ന്നുപിടിക്കുമ്പോള്‍ ലോകത്തിന് നഷ്ടമാകാന്‍ പോകുന്ന മറ്റൊരു ജീവിവര്‍ഗമായേക്കാം കോലകള്‍. കാരണം ലോകത്ത് അവശേഷിക്കുന്ന കോലകളില്‍ ബഹുഭൂരിപക്ഷവും ഓസ്ട്രേലിയയിലാണുള്ളത്. ആയിരക്കണക്കിന് കോലകള്‍ ഇതിനകം വെന്തുരുകി ചത്തു. ഓസ്ടേലിയയുടെ തെക്ക് കിഴക്കന്‍ തീരങ്ങളെ വിഴുങ്ങിയ കാട്ടുതീയില്‍ അന്‍പതുകോടി വന്യമൃഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

സംഹാരതാണ്ഡവമാടുന്ന തീയില്‍നിന്ന് രക്ഷപ്പെടുത്തുന്നവരോടുള്ള സ്നേഹമാണിത്. എന്നാല്‍ മനുഷ്യര്‍ തന്നെ നിര്‍മിച്ച മുള്ളുവേലികളാല്‍ മരണപ്പെട്ടവരും ഏറെ. വേഗത്തിലോടുന്ന കങ്കാരുക്കള്‍ വരെതീയില്‍പ്പെട്ടു. പതിനഞ്ചുദശലക്ഷത്തിലധികം ഏക്കര്‍ സ്ഥലമാണ് ഇതുവരെ കാട്ടുതീയില്‍ എരിഞ്ഞമര്‍ന്നത്. നാല്‍പ്പത് ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. ഇതെല്ലാം വന്യമൃഗങ്ങളെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഉണ്ടായ ആമസോണ്‍ കാട്ടുതീയുടെ ഇരട്ടിയിലേറെ സ്ഥലം ഇതുവരെ കാട്ടുതി വിഴുങ്ങിക്കഴിഞ്ഞു.  

MORE IN WORLD
SHOW MORE
Loading...
Loading...