സഹപ്രവർത്തകരെ രക്ഷിക്കാൻ അതിവേഗം പാഞ്ഞു; പൊലീസുകാരന്‍ അപകടത്തില്‍ മരിച്ചു

cooper
SHARE

സഹപ്രവർത്തകർക്കു നേരെ ആക്രമണം നടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് അവരെ രക്ഷിക്കുന്നതിന് അതിവേഗത്തിൽ ഓടിച്ച വാഹനം നിയന്ത്രണം വിട്ടു കെട്ടിടത്തിൽ ഇടിച്ചു വാഷിങ്ടൻ സ്റ്റേറ്റ് ഷെറിഫ് ഡെപ്യൂട്ടി കൂപ്പർ ഡൈസൻ മരിച്ചു. ആക്രമിക്കപ്പെട്ട പൊലീസുകാരെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ഡിസംബർ 21നു രാവിലെ ഒരു വീട്ടിൽ കുട്ടിയെ അകാരണമായി ഉപദ്രവിക്കുന്നു എന്നും അവിടെ നിരവധി ആയുധങ്ങൾ സൂക്ഷിക്കുന്നുണ്ടെന്നും ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് രണ്ടു പൊലീസ് ഉദ്യോഗസ്ഥർ പുറപ്പെട്ടു. അന്വേഷണത്തിനെത്തിയ പൊലീസുമായി കുട്ടിയെ മർദിച്ചിരുന്നവർ മൽപ്പിടുത്തം നടത്തി. 

ഇതറിഞ്ഞ് കൂപ്പർ ഡൈസൻ അതിേവഗതത്തിൽ അവിടേക്കു പുറപ്പെടുകയായിരുന്നു. യാത്രയിൽ നിയന്ത്രണം വിട്ട കാർ അടുത്തുള്ള ഒരു കെട്ടിടത്തിൽ ഇടിച്ചു. അദ്ദേഹം തൽക്ഷണം മരിച്ചു. കൂപ്പറിന്റെ ഭാര്യ ഗർഭിണിയാണ്. ഒരു മകനുണ്ട്. 

1941നു ശേഷം ആദ്യമായാണ് പിയേഴ്സ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടയിൽ ഷെറിഫ് വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് കൂപ്പർ ഡൈസൻ ഡ്യൂട്ടിയിൽ പ്രവേശിച്ചത്.

MORE IN WORLD
SHOW MORE
Loading...
Loading...