'എന്റെ സുഹൃത്താകുമോ'; കിടപ്പുമുറിയിലെ സിസിടിവി ഹാക്ക് ചെയ്ത് അധിക്ഷേപം

cctv-new
SHARE

വീട്ടിലെ കിടപ്പുമുറിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഹാക്ക് ചെയ്ത് മകളോട് അപരിചിതൻ മോശമായി പെരുമാറിയെന്ന് പരാതി. അലിസ്സ ലെമേ എന്ന പെൺകുട്ടിയാണ് മുറിക്കുള്ളിൽ നിന്നും പ്രത്യേകതരം ശബ്ദം കേൾക്കുന്നത്.  എന്നാൽ ആ മുറിയിൽ ആരുമില്ലായിരുന്നു. നിഗൂഢമായ പാട്ടാണ് കേട്ടത്. അവൾ മുറിയിൽ കയറിയപ്പോള്‍ പാട്ട് നിന്നു. 

ശേഷം ഹലോ എന്ന് ചോദിക്കുന്ന പുരുഷ ശബ്ദമാണ് കേട്ടത്. എന്നാൽ അത് അലിസ്സയുടെ പിതാവിന്റെ ശബ്ദമല്ലായിരുന്നു. അപരിചിത ശബ്ദം കേട്ട കുട്ടി പകച്ചു. അയാൾക്ക് പെൺകുട്ടിയെ കാണുകയും ചെയ്യാമായിരുന്നു. വംശീയപരമായ വാക്കുകളും ഇയാൾ ഉപയോഗിച്ചു. കുട്ടി തിരിച്ച് ആരാണെന്ന് ചോദിച്ചുമ്പോൾ ഞാൻ നിന്റെ അടുത്ത സുഹൃത്താണെന്നും സാന്റാ ആണെന്നുമൊക്കെയാണ് മറുപടി. പേടിച്ച് വിരണ്ട കുട്ടി ഇത് വേഗം തന്നെ അച്ഛനോട് പറയുകയായിരുന്നു. 

തന്റെ മകൾക്ക് നേരെ അയാൾ മോശമായ വാക്കുകൾ ഉപയോഗിച്ചുവെന്നും അധിക്ഷേപകരമായി സംസാരിച്ചുവെന്നുമാണ് അലിസ്സയുടെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചത്. റിങ് സെക്യൂരിറ്റി ക്യാമറ ആണ് ഇവരുടെ വീട്ടിൽ‌ സ്ഥാപിച്ചിരുന്നത്. ഈ ക്യാമറ സ്ഥാപിച്ച മറ്റ് പല കുടുംബങ്ങളിലും ഇതേ പ്രശ്നം റിപ്പോർട്ട് ചെയ്ടിട്ടുണ്ട്. ഹാക്കർമാരാണ് ഇതിന് പിന്നിൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...