118 വയസുവരെ ജീവിക്കുന്ന മൽസ്യം; അപൂർവ ഇനത്തെ കണ്ടെത്തി ഗവേഷകർ

rare-fish-new
SHARE

110 മുതൽ 120 വയസുവരെ ജീവിച്ചിരിക്കുന്ന മൽസ്യം. ഗവേഷകരുടെ പുതിയ കണ്ടെത്തൽ പുറത്തുവരുമ്പോൾ കൗതുകവും ഏറുകയാണ്. വടക്കേ അമേരിക്കയിലെ നദികളിലും വലിയ തടാകങ്ങളിലും കാണപ്പെടുന്ന ശുദ്ധജല മത്സ്യമായ ബിഗ് മൗത്ത് ബഫല്ലോയാണ് ആയുസ് കൂടിയ മൽസ്യം. ബോണ്‍ ഫിഷ് എന്ന ഇനത്തില്‍ പെടുന്ന ഈ മത്സ്യങ്ങളാണ് ലോകത്ത് ഏറ്റവുമധികം ആയുസ്സുള്ള ശുദ്ധജലമത്സ്യമായി ഇപ്പോള്‍ ഗവേഷകര്‍ അംഗീകരിച്ചിരിക്കുന്നത്. 

മുന്‍പ് 30 വര്‍ഷമാണ് ഈ മത്സ്യങ്ങളുടെ ശരാശരി ആയുസ്സായി ഗവേഷകര്‍ കരുതിയത്. എന്നാല്‍ പുതിയ പഠനങ്ങളനുസരിച്ച് ഈ മത്സ്യത്തിന് 110 വര്‍ഷം വരെ ജീവിച്ചിരിക്കാന്‍ കഴിയും. അതായത് മുന്‍പ് കണക്കാക്കിയതിലും 80 വര്‍ഷം വരെ അധികം കാലം.ഒക്‌ലഹോമയില്‍ നിന്ന് 1999 ല്‍ കണ്ടെത്തിയ ബഫല്ലോ മത്സ്യത്തില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ ജീവികളുടെ ആയുസ്സ് 30 വര്‍ഷം വരെയാകാം എന്ന നിഗമനത്തിലെത്തിയത്. 

എന്നാല്‍ ഇൗ കണ്ടെത്തല്‍ തെറ്റായിരുന്നു എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ബോംബ് കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ പഠനം ഗവേഷകര്‍ നടത്തിയത്. ഇതനുസരിച്ച് മിനിസോട്ട മേഖലയില്‍ കണ്ടുവരുന്ന ബഫല്ലോ മത്സ്യങ്ങള്‍ക്ക് 118 വരെ പ്രായം കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ മത്സ്യങ്ങളുടെ ശരാശരി ഉയര്‍ന്ന പ്രായം 110 - 120 വരെയാകാം എന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്.

MORE IN WORLD
SHOW MORE
Loading...
Loading...