വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധം; പരസ്യമായി യുവാവിന് 100 ചാട്ടവാറടി

indonesia-social-media
SHARE

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കുറ്റത്തിന് യുവാവിന് ചാട്ടവാറടി ശിക്ഷ. ഇന്തോനേഷ്യയിലെ ഇസ്​ലാമിക നിയമപ്രകാരം ഭരണം നടക്കുന്ന അചെഹ് പ്രവിശ്യയാണ് സംഭവം. പൊതുജനങ്ങളുടെ മുന്നിൽ വച്ചായിരുന്നു യുവാവിന്  100 ചാട്ടവാറടി നൽകാൻ അചെഹ് ശഅരിയാ കോടതി വിധിച്ചത്. അടിയേറ്റ വീണ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖം മറച്ചെത്തിയ ഉദ്യോഗസ്ഥനാണ് ശിക്ഷ നടപ്പാക്കിയത്. 

കഴിഞ്ഞ വര്‍ഷവും വിവാഹിതരാകുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് യുവാക്കളെ ഇത്തരത്തിൽ ചാട്ടവാറടിക്ക് ശിക്ഷിച്ചിരുന്നു. ഇവിടെ മദ്യപാനം, ചൂതാട്ടം, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശരിഅത്ത് നിയമപ്രകാരമാണ് ഇവിടെ ശിക്ഷ. 

MORE IN WORLD
SHOW MORE
Loading...
Loading...