ജീവൻ നിലനിർത്തിയത് വോഡ്കയും ബിസ്കറ്റും! സഞ്ചാരികളെ രക്ഷപെടുത്തി

vodka-03
SHARE

ഓസ്ട്രേലിയയുടെ റെഡ്സെന്ററിലെ വിജനപ്രദേശത്തേക്ക് യാത്ര പോയി കാണാതായ സഞ്ചാരികളിൽ രണ്ടുപേരെ കണ്ടെത്തി. മൂന്നംഗ സംഘം രണ്ടാഴ്ചയ്ക്ക് മുമ്പാണ് എക്സ്പെഡീഷനായി പോയത്. യാത്രയ്ക്കിടയിൽ നദി കടക്കുന്നതിനിടെ കാർ ചെളിയിൽ പുതഞ്ഞു പോയി. ഇതോടെ നടക്കാൻ തുടങ്ങിയ സംഘം ആൾപാർപ്പില്ലാത്ത സ്ഥലത്താണ് എത്തിച്ചേർന്നത്. കയ്യിൽ കരുതിയിരുന്ന വോഡ്കയും ബിസ്കറ്റും കൊണ്ടാണ് ഇവർ ജീവൻ നിലനിർത്തിയത്. 

ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഒരാൾ അലഞ്ഞ് തിരിയുന്നത് പോലെ പ്രദേശവാസിയുടെ കണ്ണിൽപ്പെട്ടു. 40 കാരനായ ഫുട്രാനെ ഇയാൾ മെല്ലെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. ഞായറാഴ്ച ഫുട്രാനൊപ്പമുണ്ടായിരുന്ന ടമ്രാ മക്ബത്തിനെയും കണ്ടെത്തിയിരുന്നു. നിർജലീകരണം വന്ന് ക്ഷീണിച്ച നിലയിലാണ് ടമ്രയെ കണ്ടെത്തിയത്. നേരത്തെ വണ്ടിയിൽ കരുതിയ വോഡ്കയാണ് ജീവൻ നിലനിർത്തിയതെന്ന് ടമ്ര പൊലീസിനോട് വെളിപ്പെടുത്തി.

കാർ പുതഞ്ഞു പോയ ഭാഗത്തെ ചെളി നീക്കി അവിടെയാണ് ഇവർ വിശ്രമിച്ചത്. കാർ പുതഞ്ഞതോടെ പ്രദേശവാസികളുടെ സഹായം തിരഞ്ഞ് പോയ ക്ലെയർ  ഹോക്റിഡ്ജിനെയാണ് ഇനിയും കണ്ടെത്താനുള്ളത്. ടമ്രയുടെ കൂട്ടുകാരിയാണ് കാണാതായ ക്ലെയർ. 

MORE IN WORLD
SHOW MORE
Loading...
Loading...