ഉറങ്ങുമ്പോൾ മുഖത്ത് പൂച്ച കയറിയിരുന്നു; കുഞ്ഞിന് ശ്വാസംകിട്ടാതെ മരണം

baby-cat
കടപ്പാട് : ഡെയ്‍ലി മെയിൽ
SHARE

ഉറങ്ങുന്ന കുട്ടിയുടെ മുഖത്ത് വളർത്തുപൂച്ച കയറിയിരുന്ന് 9 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ഉക്രൈനിലാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിയ ശേഷം അമ്മ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു.  അലക്സാണ്ട്ര എന്ന പെൺകുഞ്ഞാണ് മരിച്ചത്.

കുഞ്ഞിനെ വീടിന് പുറത്ത് തൊട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു.രണ്ട് വളർത്തുപൂച്ചകളായിരുന്നു വീട്ടിലുണ്ടായിരുന്നത്. അതിലൊരു പൂച്ച കുഞ്ഞ് കിടക്കുന്ന തൊട്ടിലിലേക്ക് കയറി.  ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മുഖത്ത് കയറിയ പൂച്ചയും ഉറങ്ങിപ്പോയി. കുറച്ച് സമയത്തിന് ശേഷം കുഞ്ഞിനെ നോക്കാനെത്തിയ അമ്മ കണ്ടത് പൂച്ചയുടെ ശരീരത്തിനു താഴെ ഞെരിഞ്ഞിരിക്കുന്ന കുഞ്ഞിന്റെ മുഖമാണ്.

കുട്ടിയെ ഉണർത്താൻ അമ്മ ശ്രമിച്ചെങ്കിലും ഉണർന്നില്ല. ശ്വാസവുമില്ലെന്ന് കണ്ടയുടൻ ഇവർ പാരാമെഡിക്സിൽ വിളിച്ച് വിവരമറിയിച്ചു. അവരെത്തി 40 മിനിറ്റുകളോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി. അവരെത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നു. എന്നാൽ അമ്മയ്ക്കെതിരെ അശ്രദ്ധാകുറ്റത്തിന് പൊലീസ് കേസ് എടുത്തിട്ടില്ല. എങ്ങനെയാണ് പൂച്ച അകത്തു കയറിയതെന്നത് അവ്യക്തമാണ്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...