വളർത്തു നായയുടെ ചുംബനം; ജർമൻകാരന് ദാരുണാന്ത്യം

dog-bite-pic
SHARE

വളർത്തു നായയുടെ ചുംബനം ഏറ്റുവാങ്ങിയ ജർമൻകാരന് ദാരുണാന്ത്യം. ജർമനിയിലെ ബ്രേമൻ നഗരത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 63 കാരനായ ഒരു ജർമൻകാരനാണ് വളർത്തു നായയുടെ മുത്തം കൊണ്ട് ജീവൻ നഷ്ടമായത്. നായയുടെ ചുംബനം ഏറ്റതിന്റെ 16–ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങി.

പനിയിൽ ആരംഭിച്ച അസുഖം ന്യുമോണിയ ആയി മാറി. എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു. ത്വക്കിൽ വരെ അണുബാധയേറ്റു. ഏതാനും ദിവസം ഐസിയുവിൽ കിടന്ന് ഈ മുതിർന്ന പൗരൻ യാത്രയായി. നായയുടെ ചുംബനത്തിൽ നിന്ന് പകർന്നത് CAPNOCYTOPHAGE CANIMORSUS എന്ന ബാക്ടീരിയ ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.

നായ്‍ക്കൾക്ക് എത്ര പ്രതിരോധ മരുന്നും കുത്തിവയ്പ്പും നടത്തിയാലും ഇത്തരം രോഗങ്ങൾ കണ്ടുവരാറുണ്ടെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകി.

കടപ്പാട്: മനോരമ ഓൺലൈൻ

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...