121 വർഷം മുൻപത്തെ പെൺകുട്ടിയുമായി അപാരസാമ്യം; ഗ്രെറ്റ ചർച്ചയാകുന്നു; വൈറൽ

greata-life-pic
SHARE

കാലത്തെ പോലും അമ്പരപ്പിക്കുന്ന രൂപസാദൃശ്യമെന്ന് വിധിയെഴുകയാണ് സൈബർ ലോകം. കാലങ്ങളായി ആവർത്തിക്കുന്ന അവതാരമെന്നാണ് ചിലരുടെ കമന്റുകൾ. പ്രകൃതിയ്ക്ക് വേണ്ടി ശബ്ദമുയർത്തി ലോകശ്രദ്ധ നേടിയ  ഗ്രെറ്റ ട്യൂൻബെര്‍ഗിനെ കുറിച്ചാണ് ഇൗ പറഞ്ഞ വാദങ്ങൾ. കാരണം 1898ൽ ജീവിച്ചിരുന്ന ഒരു പെൺകുട്ടിയുടെ മുഖത്തോടുള്ള ഗ്രെറ്റയുടെ രൂപസാദൃശ്യമാണ് കൗതുകമാകുന്നത്. 

ഇന്നത്തെ കാലത്തെ രക്ഷിക്കാന്‍ ദൈവം സമ്മാനിച്ച അവതാരം. അല്ലെങ്കില്‍ 121 വര്‍ഷം മുമ്പത്തെ ചിത്രത്തിലെ ഒരു കുട്ടി പുതിയ കാലത്ത് എങ്ങനെയാണ് ജീവിച്ചിരിക്കുക എന്നാണ് പലരും ചോദിക്കുന്നത്. വാഷിങ്ടണ്‍ സര്‍വകലാശാലയുടെ ശേഖരത്തില്‍ നിന്നാണ് പഴയ ചിത്രം കണ്ടെടുത്തത്. എന്നൊക്കെയാണോ കാലാവസ്ഥാ മാറ്റം മനുഷ്യവംശത്തിന് ഹാനികരമാകുന്നത്, അന്നൊക്കെ ഗ്രെറ്റ ഒരു പേരില്‍ അല്ലെങ്കില്‍ മറ്റൊരു പേരില്‍ അവതരിക്കുന്നു എന്നാണ് പുതിയ സിദ്ധാന്തം. കാലങ്ങളിലൂടെയും ദേശങ്ങളിലൂടെയും ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസം. 

സര്‍വകലാശാലയുടെ ശേഖരത്തില്‍നിന്നുള്ള ചിത്രമാണെങ്കിലും ഫോട്ടോഷോപ് ചെയ്ത് ഗ്രെറ്റയുമായി സാദൃശ്യം വരുത്തിയതാണെന്ന് ആരോപിക്കുന്നരുമുണ്ട്്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷവശങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ ആഴ്ചയില്‍ ഒരു ദിവസം സ്വീഡനില്‍ ഗ്രെറ്റ തുടങ്ങിയ പ്രക്ഷോഭം ഇപ്പോള്‍ ലോകത്തിലെ 100 നഗരങ്ങളിലേക്കു കൂടി വ്യാപിച്ചിരിക്കുന്നു. ഐക്യ രാഷ്ട്ര സംഘനടയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുക്കുകകൂടി ചെയ്തതോടെ ഗ്രെറ്റ ട്യൂൻബെർഗ് ഇന്ന് ലോക  പ്രശസ്തയാണ്.

കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാന്‍ വിമാനത്തില്‍ ഗ്രെറ്റ സഞ്ചരിക്കാറില്ല. സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന കപ്പലിലാണ് യാത്ര. അമേരിക്കയില്‍ നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്കാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. അവിടെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്തതിനുശേഷം സ്വീഡനില്‍ തിരിച്ചെത്തി അവധിക്കാലം ചെലവഴിക്കാനാണ് ഗ്രെറ്റയുടെ ഇപ്പോഴത്തെ പദ്ധതി. 

MORE IN WORLD
SHOW MORE
Loading...
Loading...