ഏറ്റവും 'സെക്സി'യായ പുരുഷൻ ജോൺ ലെജെന്റ്; ബഹുമതിയിൽ സന്തോഷമെന്ന് നടൻ

john-legend
SHARE

സെക്സിയസ്റ്റ് മാൻ എലൈവ്.. ഈ ബഹുമതി ഇത്തവണ ലഭിച്ചത് വിഖ്യാത നടനും ഗായകനുമായ ജോണ്‍ ലെജെന്റിനാണ്. പീപ്പിള്‍ മാഗസിന്‍ നല്‍കുന്ന ഈ ബഹുമതി സന്തോഷത്തോടേയും അതിലേറെ അല്‍ഭുതത്തോടെയും സ്വീകരിക്കുന്നു എന്നാണ് ജോണ്‍ ലെജെന്റ്  പ്രതികരിച്ചത്.

Idris Elba, Blake Shelton, Hemsworth, George Clooney എന്നീ സുന്ദരന‍മാര്‍ സ്വന്തമാക്കിക്കൊണ്ടുപോയപട്ടമാണ് പീപ്പിൾ മാഗസിൻ ഇത്തവണ 40കാരനായ ജോണ്‍ ലെജെന്റിന്  ചാര്‍ത്തിക്കൊടുക്കുന്നത്. ജീവിച്ചിരി ക്കുന്നവരില്‍ ഏറ്റവും സെക്സിയായ പുരുഷന്‍. കറുപ്പിന്റെ ഏഴഴകും ചേര്‍ന്ന് സമ്മാനിച്ച ഈ പട്ടം തനിക്ക് ചേരുന്നതാണോ ഇതൊരല്‍പ്പം സമ്മര്‍ദമുണ്ടാക്കാന്‍ സാധ്യതയുണ്ടോ എന്നൊക്കെ സംശയം തോന്നാതില്ല ജോണിന്. പദവികള്‍ പലത് ചേര്‍ത്തുവെക്കപ്പെട്ട പേരാണ് ഈ വിഖ്യാതനടന്റേത്. 

2004ല്‍ ആദ്യ ആല്‍ബമായ get lifted ല് കിട്ടിയത് ഗ്രാമി അവാര്‍ഡാണ്. പിറകെ ഗ്ലോറി എന്ന ഗാനത്തിന് ഒാസ്കര്‍. 2018ല്‍ ടെലിവിഷൻ രംഗത്ത് തരംഗമായ ജീസസ് ക്രിസ്റ്റ് സൂപ്പർ സ്റ്റാർ എന്ന സീരീസിന് എമ്മി പുരസ്കാരം.അതില്‍ യേശുവിന്റെ വേഷമായിരുന്നു ജോണിന്. പീപ്പിൾ മാഗസിന്റെ മുഖചിത്രമാണിപ്പോള്‍ ജോണ്‍ ലെജെന്റ് എന്ന സെക്സിയസ്റ്റ് മാൻ എലൈവ്. 

MORE IN WORLD
SHOW MORE
Loading...
Loading...