സൈന്യത്തിലെ രണ്ട് നായ്ക്കള്‍ സൈനികനെ കടിച്ചുകൊന്നു; ദാരുണ മരണം

german-shepard
SHARE

ഓസ്ട്രിയയില്‍ സൈന്യത്തിന്റെ ഭാഗമായ രണ്ടു നായ്ക്കള്‍ ചേര്‍ന്നു സൈനികനെ കടിച്ചു കൊന്നു. ബെല്‍ജിയന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായ്ക്കളാണ് ഭക്ഷണം നല്‍കാനെത്തിയ മുപ്പത്തിയൊന്നുകാരനായ സൈനികരെ കടിച്ചുകൊന്നത്. സംഭവം പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. 

നായ്ക്കളെ പരിപാലിക്കുന്ന വിഭാഗത്തില്‍ 2017 മുതല്‍ പ്രവര്‍ത്തിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ വിയന്നയ്ക്കു സമീപം വിയനര്‍ ന്യുസ്റ്റാഡ് എന്ന സ്ഥലത്തെ ബാരക്കിലാണ് ദുരന്തമുണ്ടായത്. രണ്ടു നായ്ക്കള്‍ ബാരക്കിനുള്ളില്‍ ഓടിനടക്കുന്നത് ഒരു ഓഫിസര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നായ്ക്കളുടെ കൂട്ടിനുള്ളില്‍ ഗുരുതരമായ പരുക്കേറ്റ നിലയില്‍ സൈനികനെ കണ്ടെത്തുകയായിരുന്നു. ആക്രമിച്ചതില്‍ ഒരു നായയ്ക്ക് പൂര്‍ണമായി സൈനിക പരിശീലനം ലഭിച്ചതാണ്. ആറു മാസം പ്രായമായ രണ്ടാമത്തെ നായയ്ക്ക് പരിശീലനം തുടങ്ങിയിട്ടേയുള്ളു. 170 നായ്ക്കളാണ് ഓസ്ട്രിയന്‍ സൈന്യത്തിലുള്ളത്.

MORE IN WORLD
SHOW MORE
Loading...
Loading...