ഒൻപതാം വയസിൽ ബിരുദം; ഇനി ലക്ഷ്യം പി.എച്ച്.ഡി; റെക്കോർഡിട്ട് ലോറൻ

lauren-15
SHARE

ബിരുദം പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി  ആസ്റ്റംർഡാമിൽ നിന്നുള്ള ഒൻപതു വയസുകാരൻ.  ഇലക്ട്രിക്കൽ എഞ്ചിനീയറിങിലാണ് ലോറൻ സിമോൺസ് ബിരുദം സ്വന്തമാക്കിയത്. അടുത്ത മാസം തന്നെ പിഎച്ച്ഡിക്ക് ചേരാനാണ് ഈ കുട്ടിപ്രതിഭയുടെ തീരുമാനം. 

145 ആണ് ലോറന്റെ ഐക്യു. സവിശേഷമായ പ്രത്യേകത ഉള്ള കുട്ടിയാണ് ലോറന്‍ എന്ന് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. 

അറിവ് സമാഹരിക്കുന്ന കാര്യത്തിൽ മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണെങ്കിലും കൂട്ടുകാർക്കൊപ്പം കളിക്കാനും നെറ്റ്ഫ്ലിക്സ് സീരീസുകൾ കാണാനും ലോറൻ സമയം കണ്ടെത്താറുണ്ട്. പതിനൊന്നായിരത്തിലധികം പേരാണ് ലോറനെ ഇന്‍സ്റ്റഗ്രാമിൽ പിന്തുടരുന്നത്. പത്താം വയസിൽ ബിരുദം നേടിയ മിഷേൽ കിയർനിയെ പിന്തള്ളിയാണ് ലോറൻ ഈ റെക്കോർഡ് നേടിയത്.

MORE IN WORLD
SHOW MORE
Loading...
Loading...