196 യാത്രക്കാരുമായി പറന്നിറങ്ങി; തൊട്ടുപിന്നാലെ വിമാനത്തിന് തീപിടിച്ചു; പൊട്ടിത്തെറി; വിഡിയോ

plane-fire-accident
SHARE

196 യാത്രക്കാരുമായി പറന്നിറങ്ങിയതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. തീ പടർന്നതോടെ വിമാനത്തിന്റെ ഒരുഭാഗം പൊട്ടിത്തെറിച്ചു. എന്നാൽ യാത്രക്കാരയെല്ലാം അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഈജിപ്തിലെ ഷാം അൽ-ഷെയ്ക്ക് വിമാനത്താവളത്തിലാണ് ഉക്രേനിയൻ സ്കൈഅപ്പ് വിമാനത്തിന് അപകടം സംഭവിച്ചത്. ലാൻഡിങ്ങിനിടെ വിമാനം മറ്റൊരു വണ്ടിയിൽ ഇടിക്കുകയായിരുന്നു. 

വണ്ടി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ഇടത് ലാൻഡിങ് ഗിയറിന് തീപിടിക്കുകയായിരുന്നു.  ഹൈഡ്രോളിക് ദ്രാവകം ചോർന്നതാണ് തീപിടിക്കാൻ കാരണം. ടയറുകൾക്കും തീ പിടിച്ചു. അഗ്നിജ്വാലകൾ ഉയരുന്നതിനിടെ ടയറുകൾ പൊട്ടിത്തെറിച്ചു. വൻ ദുരന്തം മുന്നിൽകണ്ട സുരക്ഷാ ജീവനക്കാർ ഓടിയെത്തി അടിയന്തരമായി തീ അണക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 196 പേരിൽ ഒരാൾക്ക് പോലും പരിക്കേറ്റിട്ടില്ലെന്നും എൻജിനീയർമാരുടെ പരിശോധനയെത്തുടർന്ന് വിമാനത്തിലെ ടയറുകളും ബ്രേക്കുകളും മാറ്റിസ്ഥാപിക്കുമെന്നും സ്കൈഅപ്പ് വക്താവ് അറിയിച്ചു. വിഡിയോ കാണാം.

MORE IN WORLD
SHOW MORE
Loading...
Loading...