ലോകത്തിലെ ഏറ്റവും സെക്സിയായ പുരുഷൻ; നാലപതുകാരൻ ഗായകൻ

sexiestman
SHARE

2019 ലെ ഏറ്റവും സെക്സിയായ പുരുഷനായി നടനും ഗായകനുമായ ജോൺ ലെജൻഡിനെ തിരഞ്ഞെടുത്തു. പീപ്പിൾ മാഗസിനാണ് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്സിയായ പുരുഷനെന്ന തലക്കെട്ട്  ജോണിന് നൽകുന്നത്.  

ബഹുമുഖ പ്രതിഭയായ ജോണിന് എമി, ഗ്രാമി, ഓസ്കാര്‍ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കരസ്ഥമാക്കുന്ന ആദ്യ കറുത്ത വർഗക്കാരൻ കൂടിയാണ് ജോൺ. ഇത്തരത്തിലൊരു ബഹുമതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇത് തനിക്ക് തരുന്ന സമ്മര്‍ദ്ദം വളരെ വലുതാണെന്നും ജോണ്‍ പ്രതികരിച്ചു.

ക്രിസി ടെയ്ഗിന്‍ എന്ന മോഡലാണ് ജോണിന്‍റെ ജീവിതസഖി. ഇവർക്ക് രണ്ട് കുട്ടികളും ഉണ്ട്. 40 വയസ്സുകാരനാണ് ജോൺ ലെജൻഡ്. ബ്രിട്ടീഷ് നടൻ ഇഡ്രിസ് എൽബയ്ക്കായിരുന്നു കഴിഞ്ഞ തവണത്തെ പുരസ്കാരം.

MORE IN WORLD
SHOW MORE
Loading...
Loading...