ലൈംഗികബന്ധത്തിന് താൽപര്യമില്ലെന്ന് സോഫിയ; തിരക്കഥയെന്ന് വിമർശകർ; ചർച്ച

sofia-robot-about
SHARE

ഹ്യൂമമോയിഡ് റോബോട്ട് സോഫിയയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇപ്പോൾ ശാസ്ത്രലോകം. തനിക്ക് ലൈംഗികബന്ധത്തിൽ താൽപര്യമില്ലെന്നാണ് ചോദ്യത്തിന് മറുപടിയായി സോഫിയ നൽകിയ മറുപടി. വെബ് ഉച്ചകോടിയിൽ കാണികളുടെ സംശയങ്ങള്‍ക്ക് മറുപടി നൽകുമ്പോഴായിരുന്നു സോഫിയയുടെ പ്രതികരണം. എന്നാൽ സോഫിയയുടെ നീക്കങ്ങളും പ്രതികരണങ്ങളും തിരക്കഥ അനുസരിച്ചാണ് സംഭവിക്കുന്നതെന്നാണ് ഒരു വിഭാഗം ടെക് വിദഗ്ധർ വിമർശിക്കുന്നത്.

എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ ? എന്ന ചോദ്യത്തിന് താൻ ലൈംഗിക പ്രവർത്തികൾ ചെയ്യാറിലെന്നാണ് സോഫിയ മറുപടി നൽകിയത്. നിർമിത ബുദ്ധി, വിഷ്വൽ ഡേറ്റ പ്രോസസിങ്, മുഖം തിരിച്ചറിയാനുള്ള ശേഷി എന്നിവ ഉപയോഗിച്ചാണ് ഈ റോബോട്ട് പ്രവർത്തിക്കുന്നത്. വിവിധ സംസ്കാരങ്ങൾ പഠിച്ചറിയാൻ ലോകം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട് സോഫിയ. 

സൗദി പൗരത്വവും ലോകം ചുറ്റിസഞ്ചരിച്ചു സ്വന്തം കഴിവുതെളിയിക്കുന്ന പ്രകടനങ്ങളുമാണ് സോഫിയയെ പെട്ടെന്നു താരമാക്കി മാറ്റിയത്. മനുഷ്യസ്ത്രീയോടുള്ള സാദൃശ്യവും സംഭാഷണത്തിലും ചലനങ്ങളിലും താനൊരു റോബട്ടാണെന്നു തോന്നാതിരിക്കത്തക്ക വിധത്തിലുള്ള സ്വാഭാവികതയുമാണ് സോഫിയയുടെ സ്വീകാര്യതയ്ക്കു പിന്നിലുള്ള മറ്റൊരു ഘടകം. 

MORE IN WORLD
SHOW MORE
Loading...
Loading...