ചൊവ്വയിൽ നിന്നും വിചിത്രചിത്രങ്ങൾ അയച്ച് ക്യൂരിയോസിറ്റി; ആകാംക്ഷ

mars-variety-pic
SHARE

ചൊവ്വയിൽ  ദൗത്യത്തിന് ആകാംക്ഷയേറ്റുകയാണ്  ക്യൂരിയോസിറ്റി റോവര്‍ ഭൂമിയിലേക്ക് അയച്ച വിചിത്ര ചിത്രങ്ങള്‍. ചൊവ്വാ ഗ്രഹത്തിന്റെ പ്രതലത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്ന കൗതുക ചിത്രങ്ങളാണ് ഇപ്പോൾ ക്യൂരിയോസിറ്റി അയച്ചിരിക്കുന്നത്. ചൊവ്വയിലെ ഗാലെ ക്രാറ്റര്‍ മേഖലയിലാണ് ജീവന്റെ സാധ്യതകള്‍ ക്യൂരിയോസിറ്റി തേടുന്നത്. 

നവംബര്‍ മൂന്നിന് ക്യൂരിയോസിറ്റിയിലെ ക്യാമറ എടുത്ത ചിത്രത്തില്‍ പാറകളും മണ്ണും നിറഞ്ഞ പ്രദേശം വ്യക്തമായി കാണാം. ദൂരെ പര്‍വ്വതങ്ങളുടെ പൊടി നിറഞ്ഞ കാഴ്ചയും ക്യൂരിയോസിറ്റിയുടെ ചിത്രത്തിലുണ്ട്. ചില ചിത്രങ്ങള്‍ ക്യൂരിയോസിറ്റി കൂടി ഉള്‍പ്പെടുന്നതാണ്. Sol 2573 എന്നും ചിത്രത്തില്‍ രേഖപ്പെടുത്തിയിടുണ്ട്. ഒരു Sol എന്നത് ചൊവ്വയിലെ ഒരു ദിവസമാണ്. ക്യൂരയോസിറ്റി ചൊവ്വയിലിറങ്ങിയ ദിവസത്തെ Sol 0 ആയാണ് കണക്കാക്കുന്നത്.

mars-pic-new

നിലവില്‍ ക്യൂരിയോസിറ്റിയുള്ള ഗാലെ ക്രാറ്റര്‍ മേഖലക്ക് 154 കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. സെന്‍ട്രല്‍ ബൂട്ടെ എന്ന് വിളിക്കുന്ന പ്രദേശത്തെ പാറയുടെ അടരുകളും ക്യൂരിയോസിറ്റി ശേഖരിക്കും. മേഖലയില്‍ ജലത്തിന്റെ സാന്നിധ്യം ഭൂതകാലത്ത് ഉണ്ടായിരുന്നോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. ചൊവ്വയിലെ ജലത്തിന്റെയും ജീവന്റെയും സാന്നിധ്യത്തിന്റെ തെളിവ് കണ്ടെത്തുകയാണ് ക്യൂരിയോസിറ്റിയുടെ ലക്ഷ്യം. രണ്ട് വര്‍ഷത്തേക്കായിരുന്നു ദൗത്യത്തിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ക്യൂരിയോസിറ്റി ഈ കാലാവധി കഴിഞ്ഞും പൂര്‍വാധികം ഉത്സാഹത്തോടെ പ്രവര്‍ത്തനം തുടര്‍ന്നതോടെ അനിശ്ചിത കാലത്തേക്ക് ദൗത്യം നീട്ടുകയായിരുന്നു. നിലവില്‍ 2,000 ദിവസത്തിലേറെയായിട്ടുണ്ട് ക്യൂരിയോസിറ്റിയുടെ ചൊവ്വാ ദൗത്യം.

MORE IN WORLD
SHOW MORE
Loading...
Loading...