യക്ഷിയുടെ രൂപം; രക്തത്തിന്റെ മണം തിരിച്ചറിയും; പ്രകാശം വെറുപ്പ്; വിചിത്രം

vampire-woman
SHARE

യക്ഷികളോടുള്ള ഇഷ്ടം മൂത്ത് ദ്രംഷ്ടകൾ വച്ചു പിടിപ്പിച്ചു. ഇഷ്ടം രക്തത്തിന്റെ മണം. വെറുപ്പ് സൂര്യപ്രകാശം.  ഫിൻലൻഡ് സ്വദേശിനിയായ  ജൂലിയ കംപൂലെയ്നൻ എന്ന യുവതിയാണ് യക്ഷികളെ ഇഷ്ടപ്പെടുന്ന സ്വയമൊരു യക്ഷിയായി മാറാൻ ആഗ്രഹിക്കുന്ന സ്ത്രീ. 24 വയസ്സുകാരിയായ ജൂലിയ 2012 മുതലാണ് സ്ഥിരമായി ദ്രംഷ്ട വച്ചുപിടിപ്പിച്ചത്. കോസ്മറ്റിക് ദന്തിസ്റ്റിന്റെ സഹായത്തോടെ 39,224 രൂപയോളം മുടക്കിയാണ് ദ്രംഷ്ട സ്ഥിരമായി വായിലുറപ്പിച്ചത്. താടിയെല്ലിന് കടുത്ത വേദനയുണ്ടെങ്കിലും, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിലും ദ്രംഷ്ട വേണ്ടെന്നു വയ്ക്കാൻ ജൂലിയ തയാറാകുന്നതേയില്ല. തന്റെ മൂർച്ചയുള്ള ഉളിപ്പല്ലുകളെയും തന്റെ ഇപ്പോഴത്തെ ലുക്കിനെയും വല്ലാതെ ഇഷ്ടപ്പെടുന്ന ജൂലിയയ്ക്ക് രക്തം കുടിക്കാനും ഇഷ്ടമാണ്.

എല്ല എന്ന നാലുവയസ്സുകാരിയുടെ അമ്മ കൂടിയായ ജൂലിയ പറയുന്നത് മകൾക്ക് തന്റെ ഉളിപ്പല്ലുകൾ വളരെയിഷ്ടമാണെന്നാണ്. തന്നെക്കണ്ട് യഥാർഥ യക്ഷിയായി ആളുകൾ തെറ്റിദ്ധരിക്കാറുണ്ടെന്നും ജൂലിയ പറയുന്നു.കുട്ടിക്കാലത്ത് ആദ്യമായി യക്ഷികളെക്കുറിച്ച് കേട്ടപ്പോൾത്തന്നെ എനിക്കും അതുപോലെയാകണമെന്നു തോന്നി. കാണാനെങ്കിലും അവരെപ്പോലെയാകണമെന്ന് തീർച്ചപ്പെടുത്തി. കൗമാരപ്രായത്തിൽത്തന്നെ ഞാനതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എങ്ങനെ യക്ഷിയാകാം എന്നതിനെക്കുറിച്ചൊക്കെയുള്ള കാര്യങ്ങൾ വായിച്ചു പഠിച്ചുവെന്നും ജൂലിയ പറയുന്നു. 

ആദ്യത്തെ നാലുവർഷം കൃത്രിമമായ ഉളിപ്പല്ലുകളാണ് ഉപയോഗിച്ചിരുന്നത്. അത് അസഹനായമായ വേദന സമ്മാനിച്ചതോടെയാണ് കോസ്മെറ്റിക് ദന്തിസ്റ്റിനെ സമീപിച്ചത്. ഇപ്പോഴുള്ള ഉളിപ്പല്ലുകൾക്ക് ഭാവിയിൽ വീണ്ടും മൂർച്ച കൂട്ടാമെന്നാണ് ജൂലിയ കരുതുന്നത്. പൊതുസ്ഥലങ്ങളിൽ വച്ചൊക്കെ ആളുകൾ തന്നെ സമീപിച്ച് അവരെ കടിക്കാമോ എന്ന് ചോദിക്കാറുണ്ടെന്നും, ഫോട്ടോയിൽ പകർത്താൻ വേണ്ടിയുള്ള അത്തരം ശ്രമങ്ങളെ താൻ നിരുത്സാഹപ്പെടുത്തുകയാണ് പതിവെന്നും അവർ പറയുന്നു.

അതുമാത്രമല്ല യക്ഷികളുടെ ചില സ്വഭാവ സവിശേഷതകൾ തനിക്കുണ്ടെന്നു കൂടി ജൂലിയ അവകാശപ്പെടുന്നു. സിനിമകളിലൊക്കെ കാണുന്ന യക്ഷികളുടെ പല സ്വഭാവ സവിശേഷതകളുമെനിക്കുണ്ട്. എനിക്ക് സൂര്യപ്രകാശമിഷ്ടമല്ല. ദൂരേ നിന്നു പോലും രക്തത്തിന്റെ മണമെനിക്ക് തിരിച്ചറിയാം. അതെന്തുകൊണ്ടാണെന്നോ എങ്ങനെയാണെന്നോ എനിക്കറിയില്ല. രക്തത്തിന്റെ രുചിയും എനിക്കിഷ്ടമാണ്. രക്തത്തിന്റെ മണമടിച്ചാല‍ തീർച്ചയായും ാ പരിസരങ്ങളിലെവിടെയെങ്കിലും രക്തമുണ്ടാകും. മുറിവുകളൊക്കെയുണ്ടായാൽ രക്തം രുചിക്കുമെന്നല്ലാതെ രക്തത്തിനു വേണ്ടി എന്നെയോ, മറ്റാരെയെങ്കിലുമോ മുറിപ്പെടുത്താൻ ഞാനൊരുക്കമല്ല''.- ജൂലിയ പറയുന്നു. യക്ഷിയുടേതിനു സമാനമായ രൂപം പലപ്പോഴും തന്റെ പ്രണയ ജീവിതത്തിൽ വില്ലനായിട്ടുണ്ടെന്നും ജൂലിയ വെളിപ്പെടുത്തുന്നു. താൻ കടിക്കുമോയെന്ന് പങ്കാളിക്ക് വല്ലാത്ത ഭയമുണ്ടെന്നും തന്റെ  മൂർച്ചയേറിയ ഉളിപ്പല്ലുകൾ കൊണ്ട് മുറിവുണ്ടാകുമോയെന്ന് അയാൾ വല്ലാതെ ഭയക്കുന്നുണ്ടെന്നും ജൂലിയ പറയുന്നു.

തന്റെ സ്വപ്നലോകത്തിൽ യക്ഷികൾ സൂര്യനെ കാണാതെ ജീവിതം മുഴുവൻ ഇരുട്ട് ആഘോഷിച്ച് ജീവിക്കുന്നവരാണെന്നും. ഇപ്പോഴുള്ള ലോകം മനുഷ്യർക്കു വേണ്ടിയുള്ളതാണെന്നും, എല്ലാം സംഭവിക്കുന്നത് പകലാണെന്നും ജൂലിയ പറയുന്നു. തന്റെ ജീവിതത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത് ഒരു സന്ദേശമാണെന്നും അവനവനായിത്തന്നെ ആയിരിക്കാൻ ശ്രമിക്കുക, എന്നും അങ്ങനെ തന്നെ ജീവിക്കുക എന്നതുമാണെന്നും ജൂലിയ പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...