വമ്പൻ മന്ത്രവാദിപ്പാറ കാണാതായി; പിന്നെ തിരിച്ചെത്തി; നടന്നത്

Wizard-Rock
SHARE

പാറ സ്വയം അപ്രത്യക്ഷമായി തിരിച്ചുവരികയോ? ആശ്ചര്യം തോന്നിയേക്കാം. എന്നാൽ അൽപം നിഗൂഢത നിറഞ്ഞ ഒരു കഥയുണ്ട് ഇതിനു പിന്നിൽ. യുഎസിലെ അരിസോണയിലാണ് സംഭവം. ഏകദേശം 900 കിലോഗ്രാം ഭാരം വരുന്ന പാറയാണ് പെട്ടെന്നൊരു ദിവസം കാണാതായത്. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തിരികെ വരികയും ചെയ്തു.  പ്രീസ്കോട്ട് ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പാറക്കല്ല്. കറുത്ത പാറയിൽ വെള്ള ക്വാർട്ട്സ് കൊണ്ട് പ്രകൃതി തന്നെ തീർത്ത വരകളുമായി കാഴ്ചയിലും ഏറെ ആകർഷകമായിരുന്നു പാറ. ദേശീയോദ്യാനം സന്ദർശിക്കുന്നതിനിടെ പലരും പാറയ്ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്യാറുണ്ട്.  ഒരു ദേശീയ സ്മാരകത്തിന്റെ പദവിക്കു തുല്യമായിരുന്നു ഊ പാറയുടെ സ്ഥാനം. 

പ്രദേശവാസികളാണ് ആദ്യം പാറ കാണാതായതിനെപ്പറ്റി റിപ്പോർട്ട് ചെയ്തത്. ഫോറസ്റ്റ് റേഞ്ചർമാർ അന്വേഷണവും ആരംഭിച്ചു. ഒടുവിൽ പാറക്കല്ല് ‘അപ്രത്യക്ഷമായെന്ന്’ ഒക്ടോബർ 31ന് ഔദ്യോഗികമായി ഉദ്യോഗസ്ഥർ അറിയിച്ചു. പക്ഷേ തൊട്ടടുത്ത ദിവസം അതേ സ്ഥാനത്ത്, യാതൊരു പോറലുമേൽക്കാതെ പാറ ഇരിക്കുന്നതായി കണ്ടു. പാറക്കല്ല് എങ്ങനെ അവിടെയെത്തി എന്നതിൽ ഇപ്പോഴും അധികൃതർക്ക് ഉത്തരമില്ല. 

സംഭവത്തിനു പിന്നാതെ പാറക്കല്ലിന് ഒരു പേരുമിട്ടു– വിസാഡ് റോക്ക് അഥവാ മന്ത്രവാദിപ്പാറ. ഈ വിഷയം പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പുതിയ ചർച്ചകള്‍ക്കു തുടക്കമിടുകയും ചെയ്തു. 

വനത്തിലെ പല ഭാഗത്തും പലപ്പോഴായി ജെസിബികൾ കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഫോറസ്റ്റ് റേഞ്ചര്‍മാരുടെ നിർദേശ പ്രകാരമുള്ള ജോലി നടക്കുകയാണെന്നു കരുതി പലരും ശ്രദ്ധിക്കാതെ വിടുകയായിരുന്നു പതിവ്. സത്യത്തിൽ അത് പാറകൾ കടത്താനെത്തുന്നവരാണ്. ഇത്തരം സാഹചര്യം നിലനിൽക്കെ, ആരെങ്കിലും മന്ത്രവാദിപ്പാറയ്ക്കു സമീപം ജെസിബിയുമായി വന്നാൽപ്പോലും ആരും സംശയിക്കാത്ത അവസ്ഥയായിരുന്നു. അതുതന്നെയാകാം പാറയുടെ അപ്രത്യക്ഷമാകലിനും തിരിച്ചുവരവിനും പിന്നിലെന്ന് കരുതപ്പെടുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...