അവസാനനാളുകളിൽ ആട്ടിടയൻ; കൂടെയുള്ളവൻ ഒറ്റുമെന്ന ഭയം വേട്ടയാടി; വെളിപ്പെടുത്ത‍ൽ

abu-bakr-al-baghdadi-is
SHARE

അവസാനനാളുകളിൽ ബാഗ്ദാദി ഏറെ പരിഭ്രാന്തനായിരുന്നുവെന്ന് വെളിപ്പെടുത്തി ഇയാൾ ലൈംഗിംക അടിമയായി കൂടെ കൊണ്ടുനടന്നിരുന്ന യസീദി പെൺകുട്ടി. തന്നെ പിന്നില്‍ നിന്ന് കുത്തുന്ന ഒരു വഞ്ചകൻ ഒരാള്‍ കൂട്ടത്തിലുണ്ടാകുമെന്ന് ബാഗ്ദാദി ഭയപ്പെട്ടിരുന്നതായി പെൺകുട്ടി പറയുന്നു. വിശ്വസിച്ചു കൂടെയുണ്ടായിരുന്ന ചിലരാണ് ബാഗ്ദാദിയെ ഒറ്റിയതെന്ന് ഭാര്യാസഹോദരനായ മുഹമ്മദ് അലി സാജിത് അൽ അറേബ്യാ ടിവിയോട് പറഞ്ഞിരുന്നു. 

ഒളിത്താവളങ്ങൾ മാറുമ്പോൾ പ്രായപൂർത്തിയാകാത്ത യസീദി പെണ്‍കുട്ടിയെ ബാഗ്ദാദി കൂടെ കൂട്ടിയിരുന്നു. ഈ പെൺകുട്ടിയെ ഇയാൾ‌ ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നു. 

ഐസിസ് തലവനായി സ്വയം അവരോധിച്ച ശേഷം അല്‍ ഖ്വയ്ദയിൽ നിന്ന് അകന്നെങ്കിലും അവസാനനാളുകളിൽ അല്‍ ഖ്വയ്ദയെ ആശ്രയിച്ചിരുന്നു. അന്ത്യനാളുകളിൽ ആടുകളെ മേയ്ക്കുന്നതായിരുന്നു തൊഴിൽ. ഒളിത്താവളങ്ങളിലൊക്കെ വ്യോമാക്രമണത്തെ ഭയന്ന് ഒരാൾക്ക് കഷ്ടിച്ച് നൂണ്ടു കേറി ഒളിച്ചിരിക്കാവുന്ന തുരങ്കങ്ങൾ പണിതിരുന്നു. സ്വന്തം സുരക്ഷയെപ്പറ്റി ഭീതിയും കരുതലുമുണ്ടായിരുന്നു. ഇറാഖ് അതിർത്തിയോടു ചേർന്ന സിറിയൻ ഗ്രാമങ്ങളിൽ പ്രാണനും കൊണ്ട് ഓട്ടമായിരുന്നു അവസാനത്തെ നാളുകളിൽ ഈ കൊടുംഭീകരൻ. സുരക്ഷയെ കരുതി രാത്രിയാത്രകൾ മാത്രം പതിവാക്കി. 

ഏറ്റവും മുതിർന്ന ഒരു അനുയായിക്ക് മാസങ്ങൾക്കുമുമ്പേ അനന്തരാവാകാശങ്ങള്‍ ബാഗ്‌ദാദി കൈമാറിയിരുന്നു. ഇയാളാണ് ബാഗ്ദാദിയുടെ പിൻഗാമിയായി കരുതപ്പെടുന്നതും.  ചോദ്യങ്ങളിൽ പലതിനും സുരക്ഷയെക്കരുതി ബാഗ്ദാദി മറുപടി പറയാറില്ല എന്നും യസീദിപ്പെൺകുട്ടി വെളിപ്പെടുത്തി. 

 'വാലി'കൾ എന്നറിയപ്പെട്ടിരുന്ന അനുയായികളിൽ ചിലരെ സ്വാധീനിച്ചാണ് അമേരിക്കൻ രഹസ്യപൊലീസ് ബാഗ്‌ദാദിയുടെ ഒളിത്താവളം കണ്ടെത്തിയതും ആക്രമിച്ചതും. 

MORE IN WORLD
SHOW MORE
Loading...
Loading...