നയാഗ്ര വെള്ളച്ചാട്ടത്തിലെ ‘അദ്ഭുതം’ അനങ്ങി; ബോട്ട് ചലിച്ചത് 100 വർ‌ഷങ്ങൾക്ക് ശേഷം

iron-boat-viral
SHARE

ലോകത്തിലെ തന്നെ പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് നയാഗ്ര വെള്ളച്ചാട്ടം. ഇതിനൊപ്പം ഇടം പിടിച്ചിരുന്ന ഒരു ബോട്ട് ഇപ്പോൾ വീണ്ടും വാർത്തയാവുകയാണ്. നൂറ് വര്‍ഷത്തോളം നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഒലിച്ചു പോകാതെ കുടുങ്ങിക്കിടന്ന ബോട്ട് ഇപ്പോൾ ഒഴുകിമാറിയിരിക്കുകയാണ്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

ബോട്ട് കുടുങ്ങി കിടന്നതിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കെയാണ് ശക്തമായ ഒഴുക്കിൽ ബോട്ടിന് ഇളക്കം തട്ടിയത്. ഒരു നൂറ്റാണ്ട് കാലമാണ് വെള്ളച്ചാട്ടത്തിന് മുകളിലെ പാറഇടുക്കിൽ ബോട്ട് കുടുങ്ങിക്കിടന്നത്. 1918ലാണ് രണ്ടുപേരുമായി ബോട്ട് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രധാന ഭാഗമായ ഹോഴ്സ് ഷൂ ഫാളില്‍ കുടുങ്ങിയത്.ബ ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷിച്ചെങ്കിലും അന്ന് ബോട്ട് കരയ്ക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. 

MORE IN WORLD
SHOW MORE
Loading...
Loading...