ഒളിസങ്കേതം ചോർത്തി; ബാഗ്ദാദിയുടെ അടിവസ്ത്രം നൽകി; ചാരന് 177 കോടി

baghdadi-trump-31
SHARE

ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ യുഎസ് കുടുക്കിയത് രഹസ്യനീക്കങ്ങളിൽ. ബാഗ്ദാദിയുടെ ഒളിസങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങളും കെട്ടിടത്തിന്റെ രൂപരേഖ അടക്കമുള്ള കാര്യങ്ങളും വിശ്വസ്തനായ ചാരൻ വഴിയാണ് യുഎസ് സൈന്യത്തിന് ലഭിച്ചത്. വിവരങ്ങൾ കൈമാറിയ ചാരന് യുഎസ് രണ്ടരക്കോടി ഡോളർ(ഏകദേശം 177 കോടി രൂപ) നൽകിയെന്ന സൂചനയും പുറത്തുവന്നു. 

ബാഗ്ദാദിയെ സൈന്യം വളയുമ്പോഴും ഈ ചാരൻ ഒപ്പമുണ്ടായിരുന്നു. ബഗ്ദാദി കൊല്ലപ്പെട്ടതിനു ശേഷം ഇയാള്‍ കുടുംബത്തോടൊപ്പം രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്. ഐഎസ് ആക്രമണത്തില്‍ അടുത്ത ബന്ധു കൊല്ലപ്പെട്ടതാണ് ഐഎസിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. എന്നാൽ ഇങ്ങനെയൊരു ചാരനെ കുറിച്ച് പെന്റഗണോ വൈറ്റ്ഹൗസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തീർത്തും അനൗദോഗികമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബഗ്ദാദിയുടെ താമസസ്ഥലം വരെ എത്താൻ സാധിച്ചിരുന്നതായും ഇവിടെ നിന്നാണ് ബഗ്ദാദിയുടെ അടിവസ്ത്രം ശേഖരിച്ചതെന്നും  കുർദുകൾ നയിക്കുന്ന എസ്ഡിഎഫിന്റെ ഉപദേശകൻ പൊലാറ്റ് കാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി  ബഗ്ദാദിയുടെ അടിവസ്ത്രം മോഷ്ടിച്ചത് താനാണെന്നു കുർദുകളിലൊരാൾ അവകാശവാദം ഉന്നയിച്ചിരുന്നു. ഇയാൾക്കാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നും ബഗ്ദാദിയെ കുടുക്കിയത് ഇയാളെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച പുലർച്ചെ സിറിയയിൽ നടത്തിയ സൈനിക നടപടിക്കൊടുവിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. തുർക്കി അതിർത്തിയോടു ചേർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‍ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ ബഗ്ദാദിയുടെ ഒളിത്താവളം യുഎസ് വളയുകയായിരുന്നു.

പിടിക്കപ്പെടുമെന്നായപ്പോൾ, സ്വയം നടത്തിയ സ്ഫോടനത്തിൽ ബഗ്ദാദിയുടെ മൂന്നു കുട്ടികളും കൊല്ലപ്പെട്ടതായും ട്രംപ് വ്യക്തമാക്കി. യുഎസ് സൈന്യത്തിന്റെ കയ്യിൽപെടാതെ ഭയന്നോടിയ ബഗ്ദാദി സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച്ജീ വനൊടുക്കുകയായിരുന്നു. അഞ്ചു വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന ബഗ്ദാദി ‘നായയെപ്പോലെയാണു മരിച്ചതെന്നാണു’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

MORE IN WORLD
SHOW MORE
Loading...
Loading...