അന്ന് ബിൻലാദൻ ഇന്ന് ബാഗ്‌ദാദി; 'ഇവനാണ് ആ മഹാകാര്യം ചെയ്തത്'; ട്വീറ്റ്

killer-dog-bagdadi
SHARE

ലോകത്തിലെ ‘മോസ്റ്റ് വാണ്ടഡ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ഭീകരൻ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണം കഴിഞ്ഞ ദിവസമാണ് യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചത്.  ഭീകര സംഘടയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലവനായ ബഗ്ദാദിയെ ഏറെ നാളത്തെ ആസൂത്രണത്തിന്റെ ഫലമായാണ് കൊലപ്പെടുത്തുന്നത്. ബാഗ്ദാദിയുടെ പിന്നാലെ ഓടി ആക്രമിച്ച കെ9 ഇനത്തിൽപ്പെട്ട നായയുടെ ചിത്രം ട്രംപ് ട്വീറ്റ് ചെയ്തു. ഇവനാണ് ആ മഹാകാര്യം ചെയ്തത്. ഐഎസ് തലവന്റെ പിന്നാലെയോടി ആക്രമിച്ച് കീഴ്പ്പെടുത്തിയവൻ ഇവനാണ് എന്ന അടിക്കുറിപ്പോടെയാണ് ട്രംപ് നായയുടെ ചിത്രം ട്വീറ്റ് ചെയ്തത്. ഏത് നായയാണെന്ന് തൽക്കാലം സമൂഹത്തിനെ അറിയിക്കുന്നില്ല, അതിനാൽ പേര് വെളിപ്പെടുത്തുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. 

അന്ന് ബിൻലാനദൻ ഇന്ന് ബാഗ്‌ദാദി... തീവ്രവാദ സംഘടനകളുടെ തലവന്മാർ അമേരിക്കൻ സൈന്യത്തിനു മുന്നിൽ പരാജയപ്പെട്ടപ്പോൾ രണ്ടു ദൗത്യങ്ങളിലും താരമായത് ഒരു പറ്റം നായ്ക്കളായിരുന്നു. എത്ര പ്രതിസന്ധി ഘട്ടത്തിലാണെങ്കിൽ പോലും ശത്രുവിനെ വിടാതെ പിന്തുടരുന്ന ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായ്ക്കളായിരുന്നു കൊടും ഭീകരൻ ബാഗ്‌ദാദിയുടെ പതനത്തിനു പിന്നിൽ. അമേരിക്കൻ സൈന്യത്തിന്റെ ശ്വാനപ്പടയിലെ പ്രധാനികളാണ് ബെൽജിയം സ്വദേശികളായ മലിനോയിസുകൾ. ബാഗ്‌ദാദിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമിടെ പരിക്കേറ്റ നായയുടെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. 

സിറിയ–തുർക്കി അതിർത്തി ഇദ്‌ലിബില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. സിറിയക്കു വിട്ടുകൊടുക്കാതെ ഐഎസ് കയ്യടക്കി വച്ചിരുന്ന അപൂർവം പ്രദേശങ്ങളിലൊന്നായിരുന്നു ഇദ്‌ലിബ്. ഇവിടത്തെ കെട്ടിടങ്ങളിലൊന്നിൽ കുടുംബത്തോടെയായിരുന്നു ബഗ്ദാദിയുടെ ജീവിതം. പ്രദേശത്ത് യുഎസിന്റെ ഡെൽറ്റ ഫോഴ്സ് സംഘം ഹെലികോപ്ടറുകളിലെത്തി താഴേക്ക് ഇറങ്ങുകയായിരുന്നു. ആദ്യം കെട്ടിടത്തിനു നേരെ തുടര്‍ച്ചയായി വെടിയുതിർത്തു. ഹെലികോപ്ടറുകൾ അടുത്തെത്തിയതോടെ താഴെ നിന്നു വെടിവയ്പുണ്ടായിരുന്നു. എന്നാൽ നാടൻ തോക്കു കൊണ്ടായിരുന്നു വെടിവയ്പ്.

തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾക്കൊപ്പം ബഗ്ദാദിയുടെ താവളം ലക്ഷ്യമാക്കി കമാൻഡോസ് കുതിച്ചു. ഇതിനിടയിൽ ഒരു തുരങ്കത്തിലേക്ക് മൂന്നു കുട്ടികളുമായി കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുമ്പോഴേക്കും നായ്ക്കൾ പിടികൂടിയിരുന്നു.  അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചായിരുന്നു മരണം.

MORE IN WORLD
SHOW MORE
Loading...
Loading...