'ഞങ്ങൾ വ്യത്യസ്ത പാതകളിൽ'; വില്യവുമായി പ്രശ്നമുണ്ടെന്ന് സമ്മതിച്ച് ഹാരി

harry-william
SHARE

വില്യം രാജകുമാരനുമായി സ്വരചേർച്ച കുറവുണ്ടെന്ന് സമ്മതിച്ച് ഹാരി രാജകുമാരൻ. ബങ്കിങ്ങ്ഹാം പാലസിന് നാണക്കേടുണ്ടാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ വ്യത്യസ്ത പാതകളിൽ സഞ്ചരിക്കുന്നവരാണെന്ന് ഹാരി തുറന്നു പറഞ്ഞത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തപ്പോഴെല്ലാം കൊട്ടാരവൃത്തങ്ങൾ ഇത് നിഷേധിക്കുകയായിരുന്നു. 

താനും വില്യവും തമ്മിൽ അപൂർവമായി മാത്രമാണ് കാണാറുള്ളതെന്നും രണ്ടുപേരുടെയും പാത വിഭിന്നമാണെന്നും ഹാരി വ്യക്തമാക്കി. എന്നിരുന്നാലും ഞങ്ങൾ സഹോദരങ്ങളാണെന്നുള്ള വസ്തുത നിഷേധിക്കുന്നില്ല. ഞങ്ങളൊരുമിച്ച് നല്ല സമയങ്ങളും മോശം സമയങ്ങളുമുണ്ടായിട്ടുണ്ട്. പഴയതുപോലെ സ്ഥിരമായി കാണാറില്ല. എത്ര വഴക്കുണ്ടെങ്കിലും മനസിന്റെ ഉള്ളിൽ സ്നേഹമുണ്ട്. ഈ നിമിഷത്തിൽ ഞങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരിക്കാം, എന്നാൽ തനിക്കൊരു മോശം അവസ്ഥവരുമ്പോൾ വില്യം ഉറപ്പായും ഒപ്പമുണ്ടാകുമെന്നും ഹാരി പറഞ്ഞു. 

MORE IN WORLD
SHOW MORE
Loading...
Loading...