റിപ്പോര്‍ട്ടിങിനിടെ ഓടിക്കയറി മകന്‍; 'ബ്രേക്കിങ് ന്യൂസ്' ഇങ്ങനെയും; വിഡിയോ

msnbc-10
SHARE

ലൈവായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഫ്രെയിമിലേക്ക്  ഓടിക്കയറി താരമായി കുരുന്ന്. എംഎസ്എന്‍ബിസി ചാനലിന്റെ റിപ്പോര്‍ട്ടര്‍ കോട്നി കൂബും മകനുമൊത്തുള്ള സ്റ്റുഡിയോ ടൈമാണ് ഇപ്പോള്‍ വൈറലാകുന്നത്. വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന വിമാനാക്രമണത്തെ കുറിച്ച് കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നാലുവയസുകാരന്‍ മകന്‍ ഫ്രെയിമിലേക്ക് ഓടിക്കയറിയത്. ഉടന്‍ തന്നെ ചിരിച്ച് കൊണ്ട്, ക്ഷമിക്കൂ, മക്കള്‍ എന്നോടൊപ്പമുണ്ട് എന്ന് പറഞ്ഞ ശേഷം അവര്‍ ചര്‍ച്ച തുടര്‍ന്നു. 

ചാനല്‍ തന്നെയാണ് ഈ രസകരമായ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ചിലപ്പോഴൊക്കെ അവിചാരിതമായ ബ്രേക്കിങ് ന്യൂസുകള്‍ നിങ്ങള്‍ ബ്രേക്കിങ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സംഭവിക്കാം എന്നായിരുന്നു ട്വീറ്റ്. വര്‍ക്കിങ്മോംമ്സ് എന്ന ഹാഷ്ടാഗും ചാനല്‍ ഇതോടൊപ്പം ചേര്‍ത്തിരുന്നു. രണ്ടര ലക്ഷത്തോളം ആളുകളാണ് ഇതിനിടെ വിഡിയോ കണ്ടത്. 

2017 ല്‍ ബിബിസിയില്‍ റോബര്‍ട്ട് കെല്ലി ഇന്‍റര്‍വ്യൂ ചെയ്യുന്നതിനിടെ മക്കള്‍ ഫ്രെയിമിലേക്ക് കയറിയതും വൈറലായിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...