സിഗരറ്റ് ചോദിച്ച് അടുത്തെത്തി; യുവാവിന്റെ ആറ് കോടിയുടെ വാച്ചുമായി കടന്നു

watch-theft-10
SHARE

സിഗരറ്റ് വലിക്കാൻ ഹോട്ടലിന് പുറത്തിറങ്ങിയ ജപ്പാൻ സ്വദേശിയുടെ ആറ് കോടി വില വരുന്ന വാച്ച് മോഷ്ടിക്കപ്പെട്ടു. സിഗരറ്റ് ചോദിച്ച് അടുത്ത വന്നയാളാണ് വാച്ചുമായി കടന്നുകളഞ്ഞത്. 

പാരിസിലെ നെപ്പോളിയന്‍ എന്ന ഫൈവ്സ്റ്റാര്‍ ഹോട്ടലിന് സമീപത്തുവെച്ച് തിങ്കളാഴ്ചയാണ് നാടകീയ സംഭവം നടന്നത്. ജപ്പാന്‍കാരനായ യുവാവ് അല്‍പം നടക്കുന്നതിനും സിഗരറ്റ് വലിക്കുന്നതിനുമായാണ് ഹോട്ടലിന് പുറത്തിറങ്ങിയത്. സിഗരറ്റ് ചോദിച്ച് ഒരാള്‍ യുവാവിന് അടുത്തെത്തി. പോക്കറ്റില്‍നിന്ന് സിഗരറ്റെടുത്ത് നീട്ടുന്നതിനിടെ ഇയാള്‍ കൈത്തണ്ടയില്‍നിന്ന് വാച്ച് ഊരിയെടുത്ത് കന്നുകളയുകയായിരുന്നു.

770,000 യൂറോ (ഏകദേശം ആറ് കോടി) വിലവരുന്ന റിച്ചാര്‍ഡ് മില്‍ വാച്ചാണ് യുവാവിന്റെ കൈയ്യില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. രത്‌നങ്ങള്‍ പതിപ്പിച്ച അപൂര്‍വമായ വാച്ചായിരുന്നു ഇത്. വിലപിടിപ്പുള്ള വാച്ചുകള്‍ മോഷ്ടിക്കുന്ന സംഘം പാരീസില്‍ വ്യാപകമാണെന്നും ഈ വര്‍ഷം മാത്രം ഇത്തരം 71 വാച്ച് മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും പാരീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കോടികള്‍ വിലയുള്ള റിച്ചാര്‍ഡ് മില്‍ വാച്ചുകള്‍ മാത്രം നാലെണ്ണമാണ് മോഷ്ടിക്കപ്പെട്ടത്.

MORE IN WORLD
SHOW MORE
Loading...
Loading...