ബാഗ് തട്ടിപ്പറിച്ച് മോഷ്ടാക്കൾ സ്ഥലംവിട്ടു; ഉള്ളിലുള്ളത് പാമ്പുകൾ; വിചിത്രം

bag-python
SHARE

കാലിഫോര്‍ണിയയിലെ സാൻ ജോസിലുണ്ടായ ഒരു വിചിത്രമായ മോഷണത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്രയൻ ഗണ്ടി എന്നയാളുടെ ബാഗാണ് മോഷ്ടാക്കൾ കവർന്നത്. ബാഗിനുള്ളിൽ ഉണ്ടായിരുന്നത് 5 പാമ്പുകളാണ്. പാമ്പുകളെ കുറിച്ച് ഗവേഷണം നടത്തുകയും അവയെ വിൽക്കുകയുമൊക്കെ ചെയ്യുന്ന ആളാണ് ബ്രയൻ. 

ലൈബ്രറിയിൽ പോയതിന് ശേഷം തന്റെ കയ്യിലുള്ള പാമ്പുകളെ പൊതിഞ്ഞുകെട്ടി കാർ പാർക്ക് ചെയ്തിടത്ത് എത്തിയതാണ് ബ്രയൻ. അവിടെ വച്ചാണ് ഒരു സംഘം മോഷ്ടാക്കൾ ഇയാളെ വിരട്ടി ബാഗ് തട്ടിയെടുത്തത്. സംഭവം ബ്രയൻ തന്നെയാണ് പുറത്ത് അറിയിച്ചത്. മോഷ്ടാക്കൾ ബാഗ് തുറക്കുമ്പോൾ ഉണ്ടാകുന്ന പ്രതികരണം എന്താകുമെന്നാണ് താൻ ചിന്തിക്കുന്നതെന്നാണ് ബ്രയൻ മാധ്യമങ്ങളോട് പറയുന്നത്.

അതേസമയം പാമ്പുകളൊന്നും വിഷമുള്ളതല്ലെന്നും അവ ആർക്കും ഭീഷണിയല്ലെന്നും ഇദ്ദേഹം പറയുന്നു. തന്റെ പാമ്പുകളെ തിരിച്ച് കിട്ടാൻ ജനങ്ങളുടെ സഹായവും വിഡിയോയിലൂടെ ബ്രയൻ അഭ്യർഥിക്കുന്നുണ്ട്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...