സഹോദരനെ കൊന്ന പൊലീസുകാരിക്ക് സ്നേഹാലിംഗനം; കണ്ണു നിറച്ച് വിഡിയോ

humanity
SHARE

സ്വന്തം സഹോദരനെ കൊന്ന പൊലീസുകാരിക്ക് സ്നേഹാലിംഗനം നൽകിയ ആളുടെ വിഡിയോ വൈറലാകുന്നു. അമേരിക്കയിലാണ് സംഭവം. അയൽക്കാരനെ വെടിവെച്ച് കൊന്ന പൊലീസ് ഓഫീസർക്ക് 10 വർഷം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

പുറത്ത് പ്രതിഷേധക്കാർ പൊലീസ് ക്രൂരതക്കെതിരെ ഉച്ചസ്വരത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നപ്പോൾ കോടതിമുറിക്കുള്ളിൽ വികാരനിര്‍ഭരമായ രംഗം അരങ്ങേറുകയായിരുന്നു. കറുത്ത വർഗക്കാരനായ ജീൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ജീനിന്റെ സഹോദരൻ ബ്രാണ്ട് വിധി കേൾക്കാൻ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്നു. വിധി കേട്ട് ബ്രാണ്ട് പറഞ്ഞതിങ്ങനെ: ''നിങ്ങൾ ജയിലിൽ പോകണമെന്ന് എനിക്ക് ആഗ്രഹമില്ല. ഒരു വ്യക്തിയെന്ന രീതിയിൽ എനിക്ക് നിങ്ങളോട് സ്നേഹമാണ്. നിങ്ങള്‍ക്ക് ദോഷകരമാകുന്ന ഒന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല, സാധിക്കുമോ എന്നറിയില്ല, എനിക്കവരെ ഒന്ന് ആലിംഗനം ചെയ്യാൻ പറ്റുമോ?''. തുടർന്ന് കണ്ണു നിറക്കുന്ന രംഗങ്ങളാണ് കോടതിമുറിക്കുള്ളിൽ നടന്നത്. രംഗം കണ്ട് ജഡ്ജിയുടെ പോലും കണ്ണു നിറഞ്ഞു. 

തന്റെ അപ്പാർട്ട്മെന്റിലാണ് ജീൻ ഇരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസുകാരി ജീനിനു നേരെ നിറയൊഴിച്ചത്. ആരോ അതിക്രമിച്ചു കയറിയെന്ന് തെറ്റദ്ധരിച്ചായിരുന്നു വെടിവെക്കല്‍. പക്ഷേ പിന്നീടാണ് അബദ്ധം മനസിലായത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...