ആദ്യം പാക്കിസ്ഥാനിലേക്ക് മടങ്ങൂ; മലാലയുടെ കശ്മീർ ട്വീറ്റിനെതിരെ ഹീന; വിവാദം

malala-heena-18
SHARE

കശ്മീരിൽ പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായ്. പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത സാഹചര്യത്തെക്കുറിച്ചായിരുന്നു മലാലയുടെ ട്വീറ്റ്. ഇതിന് പിന്നാലെ മലാലക്കെതിരെ ഇന്ത്യൻ ഷൂട്ടിങ് താരം ഹീന സിദ്ധു രംഗത്തെത്തി. 

ദിവസങ്ങളായി വീട് വിട്ടിറങ്ങാൻ സാധിക്കുന്നില്ലെന്ന് പല കശ്മീരി സ്ത്രീകളും തന്നോട് പരാതി പറഞ്ഞെന്നായിരുന്നു മലാലയുടെ ട്വീറ്റ്. എത്രയും വേഗം കശ്മീർ പെൺകുട്ടികൾക്ക് വിദ്യഭ്യാസ സൗകര്യം ലഭ്യമാക്കണം എന്നും മലാല പറഞ്ഞിരുന്നു. 

''സ്കൂളിൽ പോകാൻ കഴിയാത്തതിൽ ഞാൻ വളരെ ദുഖിതയാണ്. ഓഗസ്റ്റ് 12ന് നടന്ന പരീക്ഷ എനിക്കെഴുതാൻ സാധിച്ചില്ല. എന്റെ ഭാവി അരക്ഷിതാവസ്ഥയിലാണ്. ഒരെഴുത്തുകാരിയാകണം, സ്വയംപര്യാപ്തയായ  കശ്മീരി യുവതിയായി വളരണം എന്നൊക്കെ 

ആഗ്രഹിച്ചതാണ്. പക്ഷേ നിലവിലെ സാഹചര്യങ്ങൾ തുടരുന്നതിനാൽ അതിനേറെ ബുദ്ധിമുട്ടുണ്ട്''- മലാല കുറിച്ചു. ട്വീറ്റിന് പിന്നാലെ നിരവധി പേർ മലാലയെ വിമർശിച്ച് രംഗത്തെത്തി. അക്കൂട്ടത്തിൽ ഹീനയുമുണ്ടായിരുന്നു.  

‘കശ്മീര്‍ പാക്കിസ്ഥാനു നല്‍കണമെന്നാണല്ലോ നിങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ആ രാജ്യം വിട്ടുവെന്ന് നിങ്ങള്‍ ലോകത്തോടു പറയണം. സ്കൂളില്‍ പോകാനുള്ള യാത്രയ്ക്കിടെ സ്വന്തം ജീവനെടുക്കാന്‍ വന്ന വെടിയുണ്ട മറന്നുപോയോ. ഇനിയൊരിക്കലും പാക്കിസ്ഥാനിലേക്ക് ഇല്ല എന്നും നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്.  നിങ്ങളെപ്പോലെ എത്രയോ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമല്ലേ ഇപ്പോള്‍ത്തന്നെ അവിടെയുള്ളത്. ആദ്യം പാക്കിസ്ഥാനിലേക്ക് തിരികെ പോയി കാണിക്കൂ''- ഹീന കുറിച്ചു. 

MORE IN WORLD
SHOW MORE
Loading...
Loading...