സ്വപ്നത്തിൽ വിവാഹമോതിരം വിഴുങ്ങി; ഉറങ്ങിയെഴുന്നേറ്റപ്പോൾ മോതിരമില്ല!

wedding-ring
SHARE

സ്വപ്നങ്ങൾ കാണുന്നവരാണ് പലരും. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ സ്വപ്നങ്ങൾ ഉണ്ടാകാം. എന്നാൽ സ്വപ്നത്തിൽ കണ്ടു തന്നെ ജീവിതത്തിൽ സംഭവിച്ചാലോ? അത്തരമൊരു അനുഭവമാണ് സാന്‍ഡിയാഗോ സ്വദേശിയായ ജെന്ന ഇവാന്‍സിന് സംഭവിച്ചത്.

സുഹൃത്ത് ബോബിയുമായി ജെന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. നിശ്ചയദിവസം ബോബി അണിയിച്ച മോതിരം എപ്പോഴും ജെന്നയുടെ വിരലിലുണ്ടാകും. ഈ മോതിരവുമായി ബന്ധപ്പെട്ടായിരുന്നു സ്വപ്‌നം. 

സ്വപ്നത്തിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ബോബിയും ജെന്നയും. പെട്ടെന്ന് കാഴ്ചയിൽ കവർച്ചക്കാരെന്നു തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ അവരുടെ അടുക്കലെത്തി. വിവാഹമോതിരം സുരക്ഷിതമാക്കാനായി ബോബി അത് വിഴുങ്ങാന്‍ ജെന്നയോട് ആവശ്യപ്പെടുന്നു. ഉടൻ ജെന്ന മോതിരം വായിലിട്ട്, വെള്ളം കുടിച്ചു. 

ഉറക്കത്തിനിടയില്‍ അസ്വാഭാവികമായി എന്തോ സംഭവിച്ചെന്ന് സംശയം തോന്നിയെങ്കിലും സ്വപ്നം മാത്രമാണെന്നോര്‍ത്ത് ഉറക്കം തുടര്‍ന്നു. എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ മോതിരം കാണാനില്ല. പിന്നീടാണ് സ്വപ്‌നത്തിന്റെ സ്വാധീനത്തില്‍ താന്‍ മോതിരം വിഴുങ്ങിയെന്ന് ജെന്ന‌ മനസിലാക്കുന്നത്. വൈകാതെ ആശുപത്രിയിലെത്തിച്ച് മോതിരം പുറത്തെടുത്തു. 

ഉറക്കത്തില്‍ എഴുന്നേറ്റുനടക്കുന്ന ശീലമുള്ളയാളായിരുന്നു ജെന്ന. അതുകൊണ്ടു തന്നെയായിരിക്കാം സ്വപ്‌നത്തില്‍ എളുപ്പം സ്വാധീനപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...