4 വയസുള്ള മകന് ടോയ്‍‌ലറ്റിൽ സഹായത്തിന് 5 വയസുകാരി മകൾ; കരളലിയിക്കും കുറിപ്പ്

sister-bro
SHARE

''ഒരു കുട്ടിക്ക് രോഗം വരുമ്പോൾ അത് ബാധിക്കുന്നത് ആ കുടുംബത്തെ മുഴുവനുമാണ്'', സോഷ്യൽ ചുവരുകളിൽ വേദനയാവുകയാണ് ഒരമ്മയുടെ ഈ വാക്കുകൾ. കുറിപ്പ് വായിച്ച് പലരുടെയും അകം പൊള്ളുകയാണ്, ആ അമ്മവേദനയോർത്ത്, അവരുടെ നിസഹായതയോർത്ത്... 

അമേരിക്കയിലാണ് സംഭവം. കെയ്‍റ്റ്ലിന്‍ എന്ന ഇരുപത്തിയെട്ടുകാരിയായ അമ്മയാണ് ഫെയ്സ്ബുക്കിലൂടെ വേദന പങ്കുവെച്ചത്. കെയ്‍റ്റ്ലിന്റെ 4 വയസുള്ള മകന്‍ ബാഗറ്റിന് ലുക്കീമീയ ആണ്. കീമോതെറാപ്പി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് മകനിൽ ക്യാന്‍സര്‍ കണ്ടെത്തിയത്. കീമോതെറാപ്പിയുടെ വേദനിപ്പിക്കുന്ന ദിവസങ്ങളിലെല്ലാം ഒപ്പം കൈപിടിച്ച് അഞ്ചു വയസുകാരി സഹോദരിയുണ്ട്. അവരുടെ സ്നേഹവും കെയ്‍റ്റ്ലിന്‍ പോസ്റ്റില്‍ പങ്കുവെയ്ക്കുന്നു. 

''ക്യാൻസർ എന്ന രോഗത്തെക്കുറിച്ചും ചികിൽസയെക്കുറിച്ചുമൊക്കെയേ കൂടുതൽ ആളുകളും പറഞ്ഞുകേട്ടിട്ടുള്ളൂ. ഈ രോഗം ഒരു കുടുംബത്തെ മുഴുവന്‍ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയുമോ? വീട്ടിലെ മറ്റു കുട്ടികളെ ബാധിക്കുന്നതെങ്ങനെയെന്ന് അറിയുമോ? അതാണ് എന്റെ മകൾ അനുഭവിക്കുന്നത്. അവന്റെ ശരീരത്തിലേക്ക് സൂചികൾ കയറ്റുന്നതും മരുന്നുകൾ കൊടുക്കുന്നതും അവള്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്. എന്നാൽ എന്താണ് രോഗമെന്ന് അവൾക്ക് അറിയില്ല, എന്തോ അസുഖമുണ്ടെന്നു മാത്രം അവള്‍ക്കറിയാം. കളിചിരികളുമായി നടന്ന കുഞ്ഞനിയൻ ഇപ്പോൾ മിക്കവാറും ഉറക്കമാണ്. അവന് നടക്കാൻ പോലും പരസഹായം വേണ്ട അവസ്ഥയാണ്. എല്ലായിടത്തും മകനോടൊപ്പം മകളെയും കൊണ്ടുപോകാറുണ്ട്. സഹായമനസ്കതയും ഒപ്പം നിൽക്കേണ്ട ആവശ്യകതയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് ഇത്. അവൻ ടോയ്‍ലറ്റിൽ പോകുമ്പോൾ കൂടെയുണ്ടാകാറുള്ളത് മകളാണ്. അവന്‍ ഛര്‍ദിക്കുമ്പോള്‍  പുറംവശം തടവി കൊടുക്കുന്നത് അവളാണ്. ഈ ദിവസങ്ങളിൽ അവര്‍ കൂടുതൽ അടുത്തു. എപ്പോഴും അവളവനെ നന്നായി നോക്കുന്നുണ്ട്'', കെയ്‍റ്റ്ലിന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. 

MORE IN WORLD
SHOW MORE
Loading...
Loading...