കുളത്തിൽ കാർ; കണ്ടെത്തി ഗൂഗിൾ മാപ്പ്; ലഭിച്ച മൃതദേഹത്തിന് 22 വർഷം പഴക്കം

googel-map-car-body
SHARE

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ  22 വർഷങ്ങൾക്ക് മുൻപ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുളത്തിൽ മുങ്ങിക്കിടക്കുന്ന കാറിനുള്ളിൽ നിന്നാണ് 1997 ൽ കാണാതായ വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുഎസിലെ ഫ്ലോറിഡയിൽ താമസിച്ചിരുന്ന 40 കാരനായ വില്യം മോൾഡിനെ 1997 നവംബറിലാണ് കാണാതായത്. 

ഗൂഗിൾ മാപ്പിൽ വീടിന് സമീപത്തെ കുളത്തിൽ ഒരു കാർ കണ്ടതാണ് മൃതദേഹം കണ്ടെത്താൻ സഹായിച്ചത്. ഫ്ലോറിഡയിലെ വെല്ലിംഗ്ടണിൽ താമസിക്കുന്ന ബാരി ഫെയ് എന്ന വ്യക്തിയാണ് കുളത്തിൽ കാർ കണ്ടതായി പൊലീസിനെ അറിയിച്ചത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഗൂഗിൽ മാപ്പിൽ കണ്ടത് പോലെ ഒരു കാർ കുളത്തിൽ ഉള്ളതായി കണ്ടെത്തി. ഇത് പുറത്തെടുത്തപ്പോഴാണ് 22 വർഷം മുൻപ് കാണാതായ മോൾഡിന്റെ അസ്ഥികൂടം ലഭിച്ചത്.

പുറത്തെടുത്ത മൃതദേഹം സെപ്റ്റംബർ 10 നാണ് വില്യം മോൾട്ട് ആണെന്ന് പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. 1997 നവംബർ 8 നാണ് കാണാതായത്. എന്നാൽ ഇയാളുടെ മരണത്തിന് പിന്നിലെ സത്യം പൊലീസ് അന്വേഷിക്കുകയാണ്. 

MORE IN WORLD
SHOW MORE
Loading...
Loading...