ശാസ്ത്രലോകത്തിനൊരു ‘വെള്ള’തൂവൽ; സൗരയൂഥത്തിന് പുറത്ത് ജലാംശം

waterplanet-web
SHARE

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തില്‍ ശാസ്ത്രലോകം ഇതാദ്യമായി ജലത്തിന്റെ സാന്നിധ്യം കണ്ടെത്തി. ചുവന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്ന കെ–ടു എയ്റ്റീന്‍–ബി എന്ന ഗ്രഹത്തിലാണ് മനുഷ്യവാസയോഗ്യമായ അന്തരീക്ഷവും ബാഷ്പരൂപത്തിലുള്ള ജലത്തിന്റെ അംശവും കണ്ടെത്തിയത്. 

ബഹിരാകാശത്ത് ജീവന്റെ തുടിപ്പ് തേടുന്ന ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയേകുന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്. സൗരയൂഥത്തിന് പുറത്ത് ഭൂമിയില്‍ നിന്നും 110 പ്രകാശവര്‍ഷം അകലെയുള്ള ചുവന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്ന കെ–2–18–ബി എന്ന ഗ്രഹത്തിലാണ് ബാഷ്പരൂപത്തിലുള്ള ജലത്തിന്റെ അംശം കണ്ടെത്തിയത്. ഭൂമിയേക്കാള്‍ എട്ട് മടങ്ങ് ഭാരവും രണ്ട് മടങ്ങ് വലിപ്പവുമുള്ള ഈ ഗ്രഹത്തില്‍ മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന തരത്തില്‍ ജലാംശം കണ്ടെത്തിയതായി നാച്ചുര്‍ ആസ്ട്രോണമി ജേണല്‍ റിപ്പോര്‍ട്ടുചെയ്യുന്നു. സൗരയൂഥത്തിന് പുറത്തെ ഒരു ഗ്രഹത്തില്‍ ഇതാദ്യമായാണ് ജലസാന്നിധ്യം കണ്ടെത്തുന്നത്. 2015ല്‍ നാസയുടെ കെപ്ലര്‍ സ്പേസ്ക്രാഫ്റ്റാണ് സൂപ്പര്‍ എര്‍ത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ–2–18–ബി എന്ന ഗ്രഹം കണ്ടെത്തുന്നത്. തുടര്‍ന്ന് നടന്ന സ്പെക്ട്രോസ്കോപിക് നിരീക്ഷണ ഫലങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഏറ്റവും പുതിയ കണ്ടെത്തല്‍ പുറത്തുവരുന്നത്. പാറപോലെ പ്രതലമുള്ള ഈ ഗ്രഹത്തില്‍ പക്ഷേ ജലത്തിന്റെ അളവ് എത്രത്തോളം ഉണ്ടെന്ന് കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം ഹൈഡ്രജന്റെയും ഹീലീയത്തിന്റെയും സാന്നിധ്യവും ഗ്രഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തിന് പുറത്തുള്ള 4000 ഗ്രഹങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് ശാസ്ത്രലോകത്തെ പ്രചോദിപ്പിക്കുന്ന ഈ നേട്ടം കൈവരിക്കാനായതെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ് വ്യക്തമാക്കുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...