500 അടി ഉയരത്തിൽ നിന്ന് വീണ് മരണം; മരണകാവാടമായി ഹാഫ്ഡോം

lady-fell
SHARE

മലമുകളിലേക്കുള്ള സാഹസിക യാത്രയ്ക്കിടെ യുവതി വീണു മരിച്ചു. യുഎസിലെ യോസ്മൈറ്റ് വാലിയിലുള്ള ഹാഫ്ഡോമിൽ ചെങ്കുത്തായ മലമുകളിലേക്കു കയറുന്നതിനിടെ 500 അടി ഉയരത്തിൽനിന്നു വീണ് ഡാനിയൽ ബെന്നറ്റ് (29) ആണു മരിച്ചത്. വർഷംതോറും ആയിരക്കണക്കിനു സാഹസിക യാത്രികർ എത്താറുള്ള പ്രദേശമാണു ഹാഫ്ഡോം. കാൽനടയായി 4800 അടി മുകളിലെത്തിയാൽ രാജ്യത്തിന്റെ മനോഹര കാഴ്ചകാണാം എന്നതാണു സഞ്ചാരികളെ ആകർഷിക്കുന്ന ഘടകം.

സഞ്ചാരികൾ അപകടത്തിൽപ്പെടുന്നതും മരിക്കുന്നതും ഇവിടെ സ്ഥിരം സംഭവമായി മാറുകയാണ്. സുരക്ഷയ്ക്കായി കയർ കെട്ടിയിട്ടുണ്ടെന്നു പാർക്കിലെ ഉദ്യോഗസ്ഥനായ സ്കോട്ട് ഗെഡിമൻ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് അപകടമുണ്ടായതെന്ന് അറിയില്ല. ഇക്കാര്യം പരിശോധിക്കുകയാണെന്നും ഗെഡിമന്‍ പറഞ്ഞു. യോസ്മൈറ്റ് വാലിയിലെ ഏറ്റവും ആകർഷകമായ പ്രദേശമാണു ഹാഫ്ഡാം. 4800 അടി മുകളിലെത്താൻ 17 മൈൽ ദൂരം നടക്കണം. മുൻകരുതലുകളില്ലാതെ ഹാഫ്‍ഡോമിലേക്ക് എത്തുന്നവർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ട്.

പുതുമുഖങ്ങളായ സാഹസിക യാത്രക്കാർക്ക് ഇവിടെ നിയന്ത്രണങ്ങളുണ്ട്. മുകളിലേക്ക് എത്തുമ്പോൾ കൂടുതൽ ചെങ്കുത്തായി മാറുന്നതാണു ഹാഫ്‌ഡോമിന്റെ ഭൂപ്രകൃതി. കയറിൽ പിടിച്ചു വളരെ ശ്രദ്ധയോടെ വേണം മുകളിലെത്താൻ. 2017, 2018 വർഷങ്ങളിലും ഹാഫ്ഡോം യാത്രയ്ക്കെത്തിയവരിൽ ചിലർ മരണപ്പെട്ടിരുന്നു. 19–ാം നൂറ്റാണ്ടിലാണ് ഈ പ്രദേശം സഞ്ചാരികൾക്കായി തുറന്നു നൽകിയത്.

MORE IN WORLD
SHOW MORE
Loading...
Loading...