വളർത്തു കോഴി കൊത്തി; ഞരമ്പ് മുറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

roster-killed
SHARE

വളർത്തുകോഴിയുടെ കൊത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ കാൻബെറിയിൽ നിന്നാണ് കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുന്ന മരണവാർത്ത എത്തുന്നത്. മരിച്ച സ്ത്രീയുടെ വിവരം പുറത്തുവിട്ടിട്ടില്ല. അറുപത് വയസിന് മുകളിൽ പ്രായമുള്ള സ്ത്രീയാണ് കോഴിയുടെ കൊത്തേറ്റ് അപൂർവ്വ മരണം വരിച്ചത്. 

രാവിലെ കൂട് തുറന്ന് മുട്ട എടുക്കുകയായിരുന്നു ഇവർ. കുട്ടിലുണ്ടായിരുന്ന പൂവൻകോഴി അപ്രതീക്ഷിതമായി കയ്യിൽ ആഞ്ഞുകൊത്തി. കൂർത്ത കൊക്ക് കൊണ്ടുള്ള കൊത്തിൽ വൃദ്ധയുടെ ഞരമ്പ് മുറിഞ്ഞു. രക്തസ്രാവം അനിയന്ത്രിതമായതാണ് മരണകാരണം. വളർത്തുമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ മരിക്കുന്നത് ആദ്യത്തെ സംഭവമല്ല. യുവാക്കളെ പോലെ വയസായവർക്ക് ഈ ആക്രമണം പ്രതിരോധിക്കാനാക്കില്ല. ഇത് മരണത്തിന് വഴിയൊരുക്കുമെന്ന് ഓസ്‌ട്രേലിയയിലെ 'അഡലെയ്ഡ് യൂണിവേഴ്‌സിറ്റിയില്‍' നിന്നുള്ള ഗവേഷകന്‍ റോജര്‍ ബയാര്‍ഡ് പറയുന്നു. മാസങ്ങൾക്ക് മുൻപ് വളർത്തുപൂച്ച മാന്തി മറ്റൊരു വൃദ്ധ മരിച്ചിരുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...