ചൂണ്ടയില്‍ കുരുങ്ങി രണ്ട് വായയുള്ള മീന്‍; അമ്പരന്ന് ദമ്പതികള്‍

fish-with-two-mouths-shocks-the-2internet
SHARE

തടാകത്തിൽ മീൻ പിടിക്കാൻ പോയ ദമ്പതികൾ തങ്ങൾക്ക് ലഭിച്ച മീനിനെക്കണ്ട് ഞെട്ടി. ചൂണ്ടയിൽ കുരുങ്ങിയ അപൂർവ മത്സ്യമാണ് ദമ്പതികളെ അമ്പരപ്പിച്ചത്. രണ്ട് വായയുള്ള  മത്സ്യമാണ് ഇവരെ ഞെട്ടിച്ചത്.‌‌‌‌‌ ലേക്ക് ട്രൗട്ട് എന്ന ശുദ്ധജല മത്സ്യമായിരുന്നു ഇത്. രണ്ട് വായകളുള്ള ഈ മത്സ്യത്തിന്റെ കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം ഇരുവരും അതിനെ തടാകത്തിലേക്ക് തന്നെ തിരിച്ചുവിട്ടു. ന്യൂയോർക്കിലാണ് സംഭവം.

ഡെബ്ബി പകർത്തിയ ഈ ചിത്രങ്ങൾ നോട്ടി ബോയ്സ് ഫിഷിങ്ങിന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ചതോടെ ചിത്രം വൈറലായി. ആറായിരത്തിലധികം ആളുകൾ ഈ ചിത്രങ്ങൾ പങ്കുവച്ചു. ജനിതകപരമായ വൈകല്യമാകാം മീനിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ഗവേഷകരുടെ നിഗമനം

MORE IN WORLD
SHOW MORE
Loading...
Loading...