ന്യൂസിലാൻഡ് പാർലമെന്റിൽ കുഞ്ഞിന് പാലുകൊടുത്ത് സ്പീക്കർ; ഹൃദയം കവരും കാഴ്ച

nz-speaker
SHARE

സോഷ്യൽ മീഡിയയുടെ മനം കവർന്ന ഒരു മനോഹര ചിത്രമുണ്ട്. ഒരു കുഞ്ഞിനെ നെഞ്ചോടടുക്കി താലോലിക്കുന്ന ന്യൂസിലാൻഡ് സ്പീക്കറുടെ ചിത്രം. ട്രെവർ മല്ലാർഡ് തന്നെയാണ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 

പാര്‍ലമെന്റംഗം തമാത്തി കോഫേയുടെ കുഞ്ഞിനെയാണ് സ്പീക്കർ താലോലിക്കുന്നത്. സുപ്രധാന ചർച്ചക്ക് അധ്യക്ഷത വഹിക്കുന്നതിന് കോഫേ പോയതോടെയാണ് മല്ലാർഡ് കുഞ്ഞിന്റെ ചുമതലയേറ്റെടുത്തത്. കുഞ്ഞിനെ നെഞ്ചോടടുക്കി താലോലിച്ച മല്ലാർഡ് കുപ്പിയിൽ നിന്ന് പാലും നൽകി. 

''സാധാരണ വളരെ പ്രധാനപ്പെട്ട നേതാക്കളോ ഉദ്യോഗസ്ഥരോ മാത്രമെ സ്പീക്കറുടെ കസേരയില്‍ ഇരിക്കാറുള്ളു. പക്ഷേ ഇന്ന് ഒരു വിഐപി ആണ് ആ കസേരയിൽ എനിക്കൊപ്പം ഇരുന്നത്. കുടുംബത്തിലെ പുതിയ അംഗത്തിന്റെ പേരിൽ കോഫേയ്ക്കും ടിമ്മിനും ആശംസകൾ''- മല്ലാർ‌ഡ് കുറിച്ചു. 

ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ലഭിച്ച അവധി കഴിഞ്ഞ് കോഫേ പാർലമെന്റിലെത്തിയത് കുഞ്ഞുമായാണ്. നിരവധി പേരാണ് മല്ലാർഡിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങൾ പങ്കുവെക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...