കാമുകിയെ ഉള്ളിലിരുത്തി കാർ ചെളിയിൽ പൊതിഞ്ഞു; 20കാരൻ അറസ്റ്റിൽ

mud-22-08
SHARE

കാമുകി വന്ന കാർ ചെളിക്കൂമ്പാരത്തിൽ പൊതിഞ്ഞ സംഭവത്തിൽ കാമുകന്‍ അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. കാമുകിയെ ഉള്ളിലിരുത്തിയാണ് ഇരുപതുകാരനായ ഹണ്ടർ മിൽ കാറിന് മുകളിൽ ചെളി പൊതിഞ്ഞത്. 

സംസാരിക്കാൻ തന്റെ ഓഫീസിനടുത്തേക്ക് വരാൻ ഗിൽ കാമുകിയോട് ആവശ്യപ്പെട്ടു. മറ്റാരുടെയോ വാഹനമോടിച്ചാണ് പെൺകുട്ടിയെത്തിയത്. സംസാരത്തിനിടെ ചോദ്യത്തിന് മറുപടി നൽകാത്തതിൽ പ്രകോപിതനായാണ് ഇരുപതുകാരന്റെ ക്രൂരത. 

കാറിന്റെ ഡ്രൈവർ സീറ്റിന് മുകളിലായി ഇയാൾ ചെളി വാരിപ്പൊതിഞ്ഞു. പെൺകുട്ടി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. കാറിന് കേടുപാടുകൾ പറ്റിയെന്ന് പൊലീസ് പറയുന്നു. ക്രിമിനൽ കുറ്റം ചുമത്തിയാണ് ഗില്ലിനെ അറസ്റ്റ് ചെയ്തത്. 

MORE IN WORLD
SHOW MORE
Loading...
Loading...