'സമ്മതിച്ചിരിക്കുന്നു'; ഓടുന്ന ട്രെയിനിൽ യുവതിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; വിഡിയോ

model-dance
SHARE

അവരവരുടെ മികച്ച് ഫോട്ടോ പകർത്താനായി പലരും പല വഴികൾ തേടാറുണ്ട്. അത്തരത്തിൽ ൊരു സെൽഫി ഫോട്ടോഷൂട്ടിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെസിക്ക ജോർജ് എന്ന ന്യൂ യോർക്ക് സ്വദേശിനിയാണ് സബ്‍വേ ട്രെയിനിൽ അഭ്യാസപ്രകടനം കാഴ്ച വച്ചിരിക്കുന്നത്. കണ്ടു നിന്ന ഒരാൾ ഇത് വിഡിയോ ആക്കി പ്രചരിപ്പിച്ചു. സ്വന്തം ഫോണിൽ സെൽഫ് ടൈമർ ഉപയോഗിച്ച് ജെസിക്ക നടത്തുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ബെൻ യാർ എന്നയാൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

പരസ്യമായി ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്താൻ ധൈര്യം കാണിച്ചതിന് ജെസിക്കയെ സോഷ്യൽ ലോകം അഭിനന്ദിക്കുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ മറ്റ് യാത്രക്കാരുടെ ഇടയിൽ നിന്നാണ് ജെസിക്കയുടെ പ്രകടനം.

ജെസിക്ക തന്നെ താൻ എടുത്ത ഫോട്ടോകൾ പിന്നീട് ട്വിറ്ററൽ പോസ്റ്റ് ചെയ്തു. ജെസിക്കയെ വിമർശിച്ചും ചിലർ രംഗത്തെത്തി. എന്നാൽ കൂടുതലാളുകളും ഇവരുടെ ആത്മവിശ്വാസത്തെ പ്രകീർത്തിച്ചാണ് രംഗത്തെത്തിയത്. നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നുവെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...