ശരീരത്തിലൂടെ പാഞ്ഞ് മിന്നൽ; കയ്യിലിരുന്ന കുട തെറിച്ചു; അൽഭുതരക്ഷ; വിഡിയോ

lightning-video
SHARE

പുറത്ത് ഇടിയും മിന്നലും ഉണ്ടാകുമ്പോൾ, വീടിനകത്ത് കയറണമെന്ന് ആളുകളോട് ആവശ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്. പ്രകൃതിയുടെ ഈ പ്രതിഭാസത്തെ നേരിട്ട് അനുഭവിച്ച് അറിഞ്ഞിരിക്കുകയാണ് സൗത്ത് കരോലീനയിലെ ഒരാൾ. ഇതിന്റെ ഞെട്ടിക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. 

തനിക്കുണ്ടായ ഭയാനകമായ അനുഭവം റോമുലസ് മക്നീൽ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ചത്. മിന്നലിനെ നേർക്കുനേർ അഭിമുഖീകരിച്ചിരിക്കുകയാണ് റോമുലസ്‍. മഴയത്ത് റോമുലസ് കുട ചൂടി നടന്നു വരുന്നതാണ് വിഡിയോയിൽ ആദ്യം കാണുക. പെട്ടെന്നാണ് ഇയാളുടെ ശരീരത്തിനോട് ചേർന്ന് മിന്നൽ ഉണ്ടാകുന്നത്. വലിയ ശക്തിയോടെയുള്ള മിന്നലായിരുന്നു അത്. റോമുലസ് പിടിച്ചിരുന്ന കുട ഇതിന്റെ ആഘാതത്തിൽ തെറിച്ചു പോകുന്നുണ്ട്.

ഇതിന്റെ വിഡിയോയും ചിത്രവും കണ്ടവർ അമ്പരന്നിരിക്കുകയാണ്. എല്ലാവരും റോമുലസിന്റെ സുരക്ഷയെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്. റോമുലസിന്റെ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത് എന്നാണ് പലരും കുറിച്ചിരിക്കുന്നത്. എല്ലാവരും ഇടിമിന്നൽ സമയത്ത് വവരെ ശ്രദ്ധയോടെ ഇരിക്കണമെന്നും മരണത്തിന് വരെ കാരണമായേക്കാവുന്നതാണ് അതെന്നുമാണ് പലരും ഉപദേശിക്കുന്നത്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...