നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പണമയച്ചു; പെൺകുട്ടി അയച്ച ചിത്രങ്ങള്‍ക്ക് സോഷ്യൽ വാഴ്ത്ത്

pic-post
SHARE

നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണവുമായി തന്നെ ഓണ്‍ലൈനില്‍ സമീപിച്ച യുവാവിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. ലാഷ് എന്ന പെണ്‍കുട്ടിയാണ് യുവാവിന്‍റെ യഥാര്‍ത്ഥ ചിത്രം സോഷ്യല്‍ മീഡിയയക്ക് മുന്നില്‍ തുറന്നു കാട്ടിയത്. 

'ഒരു വ്യക്തി എന്നെ സമീപിച്ച് 30 ഡോളര്‍ അയച്ചു തന്നു. പകരമായി എന്‍റെ നഗ്ന ചിത്രങ്ങളാണ് അയാള്‍ ആവശ്യപ്പെട്ടത്. പണം നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും അയാള്‍ എന്നോട് ആവശ്യപ്പെട്ടു. 

എന്‍റെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടയാള്‍ക്ക് ഞാന്‍ ഒരു വീഡിയോ അയച്ചു നല്‍കി. റെസ്റ്റോറന്‍റിലെത്തി അയാള്‍ അയച്ചുനല്‍കിയ മുപ്പത് ഡോളര്‍ ഉപയോഗിച്ച് നല്ല ന്യൂഡില്‍സ് കഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍. 

യുവാവുമായുള്ള സംഭാഷണത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ന്യൂഡില്‍സിന്‍റെ ചിത്രങ്ങളും അവര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. പെണ്‍കുട്ടിയുടെ കിടിലന്‍ മറുപടിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...