വയസ് 61; ആറുകുട്ടികളുടെ മുത്തശ്ശി; ഹോബി ബോഡിബിൽഡിങും സിക്സ്പാക്കും

laiga
SHARE

പ്രായം 61 വയസ്, ആറുകുഞ്ഞുങ്ങളുടെ മുത്തശ്ശി. എന്നാൽ ലയൻഡ് എഗനെ കണ്ടാൽ 40 വയസ് പോലും പറയില്ല. പ്രായം ഇവരുടെ വ്യായാമിത്തിനും സിക്സ് പാക്കിനും മുന്നിൽ തോറ്റുപോയിരിക്കുകയാണ്. യുകെയിലെ ഒൻഡാറിയയോയിലുള്ള ലയൻഡ 20-ാം വയസ് മുതലാണ് വ്യായാമം തുടങ്ങിയത്. അന്ന് മുതൽ ഇവരുടെ പ്രായം പുറകിലേക്കാണ് പോകുന്നത്. 30-ാം വയസുമുതൽ ജിമ്മിൽ ബോഡി ബിൽഡിങ്ങിനും പോയിത്തുടങ്ങി. 

ഭര്‍ത്താവ് മാര്‍ക്കിന്റെ സഹായത്തോടെ 55-ാം വയസില്‍ ഇവര്‍ ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ പോയിതുടങ്ങി.  അഞ്ച് തവണ ബോഡി ബില്‍ഡിങ്ങ് ചാമ്പ്യനായി. ഭാരോദ്വഹനത്തോടാണ് ലയൻഡക്ക് താൽപര്യം. മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്ററും പേഴ്‌സണല്‍ ട്രെയിനറുമാണ് ലയൻഡ. ശരീരത്തെക്കുറിച്ച് തീരെ ആത്മവിശ്വാസമില്ലാതിരുന്നു, എന്നാൽ വ്യായാമത്തിലൂടെ ഇത് മാറിയെന്നും ലയൻഡ പറയുന്നു. തന്റെ ഈ പ്രയത്നം മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിൽ സന്തോഷമുണ്ടെന്ന് ആറുകുട്ടികളുടെ മുത്തശ്ശിയായ ലയൻഡ പറയുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...