ഒച്ചുകളിലെ ഓട്ടക്കാരനാര്? ; കൗതുകമായി വേള്‍ഡ് സ്നെയില്‍ റേസിംഗ്

sanail
SHARE

കാഴ്ച്ചക്കാരുടെ കണ്ണുകളെല്ലാം മുന്നിലെ ടേബിളിലാണ്. വെള്ളത്തുണിയില്‍ മൂന്ന് വൃത്തം വരച്ചിരിക്കുന്നു.ഏറ്റവും നടുവിലത്തെ വൃത്തത്തിനു ചുറ്റും ഒച്ചുകള്‍.  മൂന്നാം വൃത്തം ആദ്യം മറികിടക്കുന്നവന്‍ വേള്‍ഡ് സ്നെയില്‍ റേസിംഗ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെടും. ചുറ്റും കൂടി നില്‍ക്കുന്നവര്‍ കാഴ്ച്ചക്കാര്‍ മാത്രമല്ല. ഒച്ചുകളുടെ ഉടമസ്ഥര്‍ കൂടിയാണ്. ചിലര്‍ക്കെല്ലാം സ്വന്തമായി ഒച്ചുകള്‍ ഉണ്ട്.  ഇനി ഇല്ലാത്തവരും വിഷമിക്കേണ്ടതില്ല. അവര്‍ക്കായി സംഘാടകര്‍ തന്നെ ഒച്ചുകളെ നല്‍കും. 

മത്സരത്തില്‍ സമ്മി വേഗക്കാരനായതോടെ മരിയ വെല്‍ബി എന്ന അധ്യാപിക വിജയിയായി. 20 പെന്‍സ് നല്‍കിയാല്‍ ആര്‍ക്കും സ്നെയില്‍ റേസിങില്‍ പങ്കെടുക്കാം . മല്‍സരാവസാനം ഈ പണമെല്ലാം ലോക്കല്‍ ചാരിറ്റി ട്രസ്റ്റുകള്‍ക്ക് നല്‍കും. വര്‍ഷങ്ങളായി നടത്തി വരുന്ന ഈ റേസിങില്‍ 95 ല്‍ ആര്‍ച്ചി എന്ന ഒച്ച് 2 മിനിറ്റ് 20 സെക്കന്‍ഡില്‍  13 ഇന്‍ച്ച് ഫിനിഷ് ചെയതതാണ് ഗിന്നസ് റെക്കോര്‍ഡ് 

MORE IN WORLD
SHOW MORE
Loading...
Loading...