ഞങ്ങൾക്ക് കുഞ്ഞിനെ വേണ്ട, അതുകൊണ്ട് കൊന്നു; കുലുക്കമില്ലാതെ ആ ദമ്പതികൾ പറഞ്ഞു

parents-killed-baby
SHARE

"ഞങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ട, അതുകൊണ്ട് കൊന്ന് കളഞ്ഞു"; പൊലീസിന്റെ മുഖത്ത് നോക്കി കൂസലില്ലാതെ ആ മാതാപിതാക്കൾ പറഞ്ഞു. പ്രസവിച്ചു വീണ കുഞ്ഞിനെ ആശുപത്രി മുറിയിൽ വച്ചു തന്നെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ. കാലിഫോർണിയയിലാണ് സംഭവം. ഡേവിഡ് വില്ല (21), ആൻഡ്രിയ (20) എന്നിവർക്കു വെള്ളിയാഴ്ചയാണ് സെന്റ്. ജോൺ മെഡിക്കൽ സെന്ററിൽ ഒരു ആൺകുഞ്ഞ് പിറന്നത്. രാവിലെ എട്ടുമണിയോടെ  ലഭിച്ച വിവരം അനുസരിച്ചു പൊലീസ് എത്തിയപ്പോൾ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെയാണു കാണാൻ കഴിഞ്ഞത്. 

ആശുപത്രി ജീവനക്കാർ കുട്ടിക്കു സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു. മാതാപിതാക്കളോടു ചോദിച്ചപ്പോൾ കുട്ടിയെ ഞങ്ങൾക്ക് കുട്ടിയെ ആവശ്യമില്ല എന്നാണ് ഇരുവരും പൊലീസിനോടും പറ​‌ഞ്ഞത്. ഇവർക്ക് പത്തു ലക്ഷം ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

കുട്ടികളെ വേണ്ട എന്നു മാതാപിതാക്കൾ തീരുമാനിക്കുകയാണെങ്കിൽ കലിഫോർണിയ നിയമമനുസരിച്ച് ഫയർ സ്റ്റേഷനിലോ പൊലീസിലോ ഹോസ്പിറ്റലുകളിലോ കുട്ടികളെ ഏൽപിക്കുന്നത് കുറ്റകരമല്ല. 2017 വരെ 900 നവജാത ശിശുക്കളെയാണ് ഇങ്ങനെ ലഭിച്ചതെന്ന് ഡിപാർട്മെന്റ് ഓഫ് സോഷ്യൽ സർവീസസ് അധികൃതർ പറഞ്ഞു.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...